കോൺഗ്രസ് നേതാവ് എൽദോസ് കുന്നപ്പിള്ളി എം എൽ എയ്ക്ക് ഇരട്ട വോട്ടുകൾ

എൽദോസിനും ഭാര്യയ്ക്കും ഇരട്ട വോട്ടുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ .
കോൺഗ്രസ് നേതാവ് എൽദോസ് കുന്നപ്പിള്ളി എം എൽ എയ്ക്ക് ഇരട്ട വോട്ടുകൾ

കൊച്ചി :കോൺഗ്രസ് നേതാവ് എൽദോസ് കുന്നപ്പിള്ളി എം എൽ എയ്ക്ക് ഇരട്ട വോട്ടുകൾ ഉണ്ടെന്ന് കണ്ടെത്തൽ .പെരുമ്പാവൂരിലെ യു ഡി എഫ് സ്ഥാനാർഥി കൂടിയാണ് ഇദ്ദേഹം .

എൽദോസിനും ഭാര്യയ്ക്കും ഇരട്ട വോട്ടുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ .രായമംഗളം പഞ്ചായത്തിലും മൂവാറ്റുപുഴയിലെ മാറാടി പഞ്ചായത്തിലുമാണ് ഇദ്ദേഹത്തിന് ഇരട്ട വോട്ട് ഉള്ളത് .

എന്നാൽ ഇരട്ട വോട്ടിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു .അതേ സമയം ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈകോടതിക്ക് നൽകിയ ഹർജി ഇന്ന് പരിഗണിച്ചിരുന്നു .

തുടർന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് തിങ്കളാഴ്ച്ചയ്ക്ക് ഉള്ളിൽ വിശദീകരണം നൽകാനും നിർദേശിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com