ക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച്‌ കോണ്‍ഗ്രസ്; എതിർപ്പുമായി മുസ്ലിം ലീഗ്

കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച്‌ രംഗത്ത് എത്തിയതോടെ സഖ്യകക്ഷികളില്‍ ഒന്നായ മുസ്ലിം ലീഗ് അടയിന്തിര യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച്‌ കോണ്‍ഗ്രസ്; എതിർപ്പുമായി മുസ്ലിം ലീഗ്

കോഴിക്കോട്: രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച കോണ്‍ഗ്രസ് രംഗത്ത് എത്തിയതോടെ നിലപാടിനെതിരെ മുസ്ലിം ലീഗും. കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച്‌ രംഗത്ത് എത്തിയതോടെ സഖ്യകക്ഷികളില്‍ ഒന്നായ മുസ്ലിം ലീഗ് അടയിന്തിര യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

ആയോധ്യ ക്ഷേത്ര നിര്‍മാണത്തിന് ശിലാസ്ഥാപനം നടക്കുന്ന നാളത്തേയ്ക്ക് തന്നെയാണ് അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. രാവിലെ പത്തിനാണ് യോഗം. ക്ഷേത്ര നിര്‍മാണത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതില്‍ സമസ്ത നേരത്തെ തന്നെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് മുസ്ലിം ലീഗും അതൃപ്തി രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത്.

രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമിപൂജ ഐക്യവും സാഹോദര്യവും ഊട്ടി ഉറപ്പിക്കുന്നതിനുള്ള അവസരമാണെന്ന് പ്രിയങ്ക വാദ്ര അറിയിച്ചിരുന്നു. രാമന്‍ എല്ലായിടത്തുമുണ്ടെന്നും ആശംസ അറിയിക്കുന്നതായും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര ട്വിറ്ററിവൂടെ അറിയിച്ചിരുന്നു. ഇതു കൂടാതെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, മനീഷ് തിവാരി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണ നല്‍കിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com