ബി​ജെ​പി​യെ നി​യ​മ​സ​ഭ​യി​ല്‍ ക​യ​റാ​ന്‍ സ​ഹാ​യി​ച്ച​ത് കോണ്‍ഗ്രസുകാര്‍: മുഖ്യമന്ത്രി

ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ക​രു​ത്താ​ണ് കേ​ര​ള​ത്തി​ല്‍ ബി​ജെ​പി വ​ള​രാ​ത്ത​തി​ന്‍റെ കാ​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു
ബി​ജെ​പി​യെ നി​യ​മ​സ​ഭ​യി​ല്‍ ക​യ​റാ​ന്‍ സ​ഹാ​യി​ച്ച​ത് കോണ്‍ഗ്രസുകാര്‍: മുഖ്യമന്ത്രി

കൊടുവള്ളി: ബിജെപിയെ കേരളനിയമസഭയില്‍ കയറാന്‍ സഹായിച്ചത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തിലുള്ള ശ്രമം ഇപ്പോഴും നടക്കുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. കൊടുവള്ളിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

കെ​പി​സി​സി നേ​താ​ക്ക​ളാ​ണ് ബി​ജെ​പി ആ​യി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് ജ​യി​ച്ചാ​ല്‍ കോ​ണ്‍​ഗ്ര​സാ​യി നി​ല​നി​ല്‍​ക്കു​മെ​ന്ന് യാ​തൊ​രു ഉ​റ​പ്പു​മി​ല്ലാ​ത്ത കാ​ല​മാ​ണി​ത്. 35 സീ​റ്റ് ല​ഭി​ച്ചാ​ല്‍ ഭ​രി​ക്കു​മെ​ന്ന് ബി​ജെ​പി പ​റ​യു​ന്ന​ത് കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ക്കു​മെ​ന്ന് ക​രു​തു​ന്ന 36 സീ​റ്റു​ക​ള്‍ കൂ​ടി ക​ണ്ടാ​ണ്.

ബി​ജെ​പി​യെ വി​ജ​യി​പ്പി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സും ലീ​ഗും ഒ​രേ പോ​ലെ ചി​ന്തി​ച്ച​വ​രാ​ണ്. കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​യെ ത​ട​യാ​ന്‍ എ​ല്‍​ഡി​എ​ഫി​നെ ക​ഴി​യൂ. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ക​രു​ത്താ​ണ് കേ​ര​ള​ത്തി​ല്‍ ബി​ജെ​പി വ​ള​രാ​ത്ത​തി​ന്‍റെ കാ​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വര്‍ഗീയതയ്ക്ക് എതിരെ എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് വര്‍ഗീയതയുമായി സമരസപ്പെടുന്ന അവസ്ഥയാണ്. നിലവിലെ പല ബി ജെ പി നേതാക്കളും തലമുതിര്‍ന്ന കോണ്‍ഗ്രസുകാരായിരുന്നു.അനുഭവത്തില്‍ നിന്നും കോണ്‍ഗ്രസ് പാഠം ഉള്‍ക്കൊള്ളുന്നില്ല. ഗോവയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി പിന്നീട് എല്ലാവരും ബി.ജെ.പിയില്‍ പോയി.കോണ്‍ഗ്രസുകാര്‍ക്ക് ഇതൊരു പ്രശ്നമല്ല. ബി.ജെ.പിയിലേക്ക് പോകാന്‍ അവര്‍ക്കൊരു മടിയുമില്ല. കര്‍ണാടകയും പോണ്ടിച്ചേരിയുമെല്ലാം ഇതിനുള്ള ഉദാഹരണങ്ങളാണ്. കോണ്‍ഗ്രസായി ജയിച്ചാല്‍ ബി.ജെ.പി യിലേക്ക് പോകാം ഇതേ അവസ്ഥ കേരളത്തില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com