എസ്.ഡി.പി.ഐ പിന്തുണ:വെമ്പായം പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പുറത്താക്കി കോണ്‍ഗ്രസ്

പാര്‍ട്ടി നിര്‍ദേശപ്രകാരം രാജിവയ്ക്കാത്തതിന് ഇരുവരെയും കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി
എസ്.ഡി.പി.ഐ പിന്തുണ:വെമ്പായം പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പുറത്താക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: വെമ്പായം പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ അച്ചടക്കനടപടി. പാര്‍ട്ടി നിര്‍ദേശപ്രകാരം രാജിവയ്ക്കാത്തതിന് ഇരുവരെയും കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി. പ്രസിഡന്‍റ് ബീന ജയനെയും വൈസ് പ്രസിഡന്‍റ് ജഗന്നാഥന്‍പിളളയെയുമാണ് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

എസ്.ഡി.പി.ഐ അംഗത്തിന്റെ പിന്തുണയോടെയാണ് ഇരുവരും അധികാരത്തിലെത്തിയത്. തുടർന്ന് പദവികൾ രാജി വെക്കാൻ കോൺഗ്രസ് നിർദേശിച്ചിരുന്നു. ഈ നിർദേശം അനുസരിക്കാതിരുന്നതോടെയാണ് പുറത്താക്കൽ.

എസ്.ഡി.പി.െഎ പിന്തുണയില്‍ ലഭിച്ച വെമ്പായം ഗ്രാമപഞ്ചായത്തിലെ ഭരണം ഉപേക്ഷിക്കണമെന്ന കോണ്‍ഗ്രസ് നിര്‍ദേശം പ്രാദേശിക നേതൃത്വം തള്ളിയിരുന്നു. നറുക്കെടുപ്പിലൂടെയാണ് അധികാരം കിട്ടിയതെന്നും അതിന് മുമ്പ് ആരോക്കെ അനുകൂലിച്ച് വോട്ടിട്ടെന്ന് അറിയില്ലെന്നുമാണ് പ്രസിഡന്റിന്റേയും, ബ്ലോക്ക് കമ്മിറ്റിയുടേയും വിശദീകരണം.

25 വര്‍ഷത്തിന് ശേഷമാണ് വെമ്പായത്ത് കോണ്‍ഗ്രസിന് ഭരണം ലഭിച്ചത്. 21 അംഗപഞ്ചായത്തില്‍ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴും അംഗങ്ങളായിരുന്നു. വോട്ടെടുപ്പില്‍ എസ്ഡിപിഐ അംഗം യു.ഡി.എഫിനെ പിന്തുണച്ചതോടെ ഇരു മുന്നണികള്‍ക്കും തുല്യമായി. തുടര്‍ന്നുള്ള നറുക്കെടുപ്പില്‍ യു.ഡി.എഫിന് ഭരണം കിട്ടി. എസ്ഡിപിഐ പിന്തുണച്ച് കിട്ടിയ ഭരണം പലയിടത്തും, എല്‍.ഡി.എഫ് ഉപേക്ഷിച്ചെങ്കിലും യു.ഡി.എഫ് തുടരുന്നത് വിമര്‍ശനത്തിനിടയാക്കി. ഇതോടെ വെമ്പായത്തെ പ്രസിഡന്റിനോട് സ്ഥാനം രാജിവയ്ക്കാന്‍ ഡി.സി.സി ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം അറിയില്ലെന്നായിരുന്നു ബീന ജയന്റ പ്രതികരണം. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയും ഡി.സി.സിയുടെ ആവശ്യത്തെ അംഗീകരിക്കാന്‍ തയാറായിരുന്നില്ല.

എസ്.ഡി.പി.ഐ പിന്തുണ ലഭിച്ച പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചിട്ടുണ്ട്. പ​ത്ത​നം​തി​ട്ട കോ​ട്ടാ​ങ്ങ​ലി​ലും തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ടുമാണ് രാജിവെച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com