വിജയ സാധ്യത സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മാനദണ്ഡമാകും; പ്രത്യേക സമിതിയുടെ ആദ്യ യോഗം ചേർന്നു

വിജയ സാധ്യത സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മാനദണ്ഡമാകും; പ്രത്യേക സമിതിയുടെ ആദ്യ യോഗം ചേർന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഹൈക്കമാന്‍ഡ് രൂപീകരിച്ച പ്രത്യേക സമിതിയുടെ ആദ്യത്തെ യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളായ അശോക് ഗെഹ്ലോത്ത്, ജി പരമേശ്വര എന്നിവരും പങ്കെടുത്തു.

വിജയ സാധ്യതയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രധാന മാനദണ്ഡമാക്കേണ്ടതെന്ന് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതില്‍ വിട്ടുവീഴ്ച പാടില്ലെന്നും അവര്‍ നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് പത്രിക രൂപീകരണവും പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്രയും യോഗം ചര്‍ച്ച ചെയ്തു.

കോട്ടയത്ത് ഉമ്മന്‍ചാണ്ടിയും മലപ്പുറത്ത് ടി സിദ്ധീഖും വയനാട്ടിലും ആലപ്പുഴയിലും കെസി വേണു​ഗോപാലും മറ്റിടങ്ങളില്‍ സിറ്റിം​ഗ് എംപിമാരും ഐശ്വര്യ കേരളയാത്രയുടെ ചുമതല വഹിക്കും.

പ്രകടന പത്രിക രൂപീകരണത്തിനായി കോണ്‍​ഗ്രസ് എംപി ശശി തരൂര്‍ പൊതുജനങ്ങളില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ ശേഖരിക്കും. ഇതിനായി അദ്ദേഹം നാല് ജില്ലകളില്‍ സന്ദര്‍ശനം നടത്തും.

ആരോ​ഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലായതിനാല്‍ വി.എം.സുധീരനും മണ്ഡലത്തില്‍ മേല്‍പ്പാലം ഉദ്​ഘാടനം അടക്കമുള്ള പരിപാടികളുള്ളതിനാല്‍ കെ.മുരളീധരനും ഇന്നത്തെ യോ​ഗത്തിന് എത്തിയില്ല. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ട്, ക‍ര്‍ണാടകയില്‍ നിന്നുള്ള ജി.പരമേശ്വര, മുന്‍ ​ഗോവ മുഖ്യമന്ത്രി ഡിസൂസ എന്നിവരുടെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ആദ്യയോ​ഗം ചേര്‍ന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com