തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിന്റെ സ്ഥാനാർഥികളെ തീരുമാനിച്ചത് ഉമ്മൻ ചാണ്ടിയുടെ മകൻ : പി സി ചാക്കോ

സ്ഥാനാർഥി പട്ടികയ്ക്ക് എതിരെ ഉണ്ടായ പ്രതിഷേധം തന്റെ വിമർശനം ശരി വെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു .
 തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിന്റെ സ്ഥാനാർഥികളെ തീരുമാനിച്ചത് ഉമ്മൻ ചാണ്ടിയുടെ മകൻ : പി സി ചാക്കോ

തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിന്റെ സ്ഥാനാർഥികളെ തീരുമാനിച്ചത് ഉമ്മൻ ചാണ്ടിയുടെ മകൻ ആണെന്ന് കോൺഗ്രസ് വിട്ടു എൻ സി പിയിൽ ചേർന്ന മുതിർന്ന നേതാവ് പി സി ചാക്കോ .സ്ഥാനാർഥി പട്ടികയ്ക്ക് എതിരെ ഉണ്ടായ പ്രതിഷേധം തന്റെ വിമർശനം ശരി വെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു .

കോൺഗ്രസ് പട്ടികയ്ക്ക് എതിരെ വ്യാപക പ്രതിഷേധമുണ്ട് .ഇത് എന്റെ നിലപാട് ശരി വെക്കുന്നതാണ് .ലതിക സുഭാഷ് തല മൊട്ട അടിച്ചു പ്രതിഷേധിച്ചില്ലേ ?കേരളത്തിലെ ദുരവസ്ഥയ്ക്ക് കാരണം ഉമ്മൻ ചാണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു .

കോൺഗ്രസ്സ് സംസ്കാരമുള്ള പാർട്ടിയിൽ ചേരണം എന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് എൻ സി പി യിൽ വന്നത് .ബി ജെ പി യിൽ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com