662 കോടി അഴിമതി: മുഖ്യമന്ത്രി യെദ്യൂരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

യെദ്യൂരപ്പയുടെ അഴിമതി കേസിൽ കാവൽക്കാരൻ എന്തുകൊണ്ടാണ് ഉറങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യംവച്ച് കോൺഗ്രസ്
662 കോടി അഴിമതി: മുഖ്യമന്ത്രി യെദ്യൂരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്കും കുടുംബാംഗങ്ങൾക്കുമെതിരെ ഉയർന്ന അഴിമതി ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ യെദ്യൂരപ്പ മുഖ്യ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാവശ്യവുമായി കോൺഗ്രസ് ദേശീയ നേതാവ് അഭിഷേക് മനു സിങ്‌വി - ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.

യെദ്യൂരപ്പക്കും മകനും മരുമകനുമെതിരെ 662 കോടി രൂപയുടെ അഴിമതി ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മകൻ ബി.വൈ വിജയേന്ദ്ര ബാംഗ്ലൂരു വികസന അഥോറിറ്റിയിലെ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ആരോപണമുന്നയിച്ചിരുന്നു. ഇതിനെ പിൻപറ്റിയാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ നേതാവ് സിങ് വി രംഗത്തുവന്നിരിക്കുന്നത്.

യെദ്യൂരപ്പയുടെ മകനും ചെറുമകനുമുൾപ്പെട്ട അഴിമതിയുമായ ബന്ധപ്പെട്ട ഓഡിയോ, വാട്ട്‌സ്ആപ്പ് സംഭാഷണത്തിൽ തന്നെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് അഴിമതിയിൽ നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പക്ഷേ ഇതുവരെ ക്രിമിനൽ കേസില്ല. കൈക്കൂലി കൊടുത്തയാളും സ്വീകരിച്ചയാളും മുന്നിലുണ്ട്. എന്നിട്ടും എന്തുകൊണ്ട് മുഖ്യ മന്ത്രിക്കും കുടംബാംഗങ്ങൾക്കുമെതിരെ ക്രിമിനിൽ കേസെടുക്കുന്നില്ല - സിങ് വി ചോദിക്കുന്നു.

ബിജെപിക്ക് നാണമുണ്ടെങ്കിൽ യെദ്യൂരപ്പ രാജിവയ്ക്കണം. അല്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് യെദ്യൂരപ്പയെ പുറത്താക്കണം - സിങ് വി പത്രസമ്മേളനത്തിൽ പറഞ്ഞു. യെദ്യൂരപ്പയുടെ അഴിമതി കേസിൽ കാവൽക്കാരൻ എന്തുകൊണ്ടാണ് ഉറങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യംവച്ച് കോൺഗ്രസ് ദേശീയ നേതാവ് സിങ് വി ചോദിച്ചു.

Related Stories

Anweshanam
www.anweshanam.com