
ന്യൂ ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രത്യേക തെരഞ്ഞെടുപ്പ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് 36 അംഗ സമിതി രൂപീകരിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം നിര്‍ണായക വിഷയങ്ങളില്‍ സമിതിയാവും തീരുമാനമെടുക്കുക എന്നാണ് സൂചന. മുതിര്‍ന്ന നേതാവ് കെവി തോമസിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്, രമേശ് ചെന്നിത്തല, വി എം സുധീരന് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും പട്ടികയിലുണ്ട്. അനൗദ്യോഗിക അംഗങ്ങളായി നാല് പേരെയും ഉള്‍പ്പെടുത്തി. കെ സുധാകരന്, കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, വയലാര്‍ രവി, കെ മുരളീധരന് തുടങ്ങിയവരും കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നേരത്തെ തെരഞ്ഞെടുപ്പ് തന്ത്രവും പ്രചാരണവും രൂപീകരിക്കാനായി ഉമ്മന്‍ചാണ്ടി അധ്യക്ഷനായി പത്തംഗ സമിതിയെ നിയമിച്ചിരുന്നു.