ബിഹാർ തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക തയ്യാറാകുന്നു

പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഇന്ന് യോഗം ചേരും.
ബിഹാർ തെരഞ്ഞെടുപ്പ്:
കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക തയ്യാറാകുന്നു

ന്യൂ ഡല്‍ഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഇന്ന് തീരുമാനിക്കപ്പെട്ടേക്കും. ഇതിനായി പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഇന്ന് യോഗം ചേരും - ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഒക്ടോബർ മൂന്നിന് ആർജെഡി നേതൃത്വം നൽകുന്ന മഹാഘഡ് ബന്ധൻ മുന്നണിയിൽ സീറ്റ് പങ്കിടൽ ചർച്ച പൂർത്തികരിക്കപ്പെട്ടിരുന്നു. 243 സീറ്റിൽ ആർജെഡിക്ക് 144. കോൺഗ്രസ് 70 മണ്ഡലങ്ങളിൽ മത്സരിക്കും. 29 സിറ്റുകളിൽ ഇടതുപക്ഷമായിരിക്കും മത്സരിക്കുക.

2010 നുശേഷം ആദ്യമായാണ് കോൺഗ്രസ് ഇത്രയും സീറ്റുകളിൽ മത്സരിക്കുന്നത്. 2010 നിയമസഭാ തെരെഞ്ഞടുപ്പിൽ 243 മണ്ഡലങ്ങളിൽ മത്സരിച്ച കോൺഗ്രസിന് വിജയിക്കാനായത് നാലു സീറ്റുകളിൽ മാത്രം. 2015 ആർജെഡി നേതൃത്വം നൽകുന്ന മഹാഘഡ് ബന്ധൻ മുന്നണിയോടൊപ്പം 41 സീറ്റിൽ കോൺഗ്രസ് മത്സരിച്ചപ്പോൾ 27 ൽ വിജയിച്ചുവെന്നത് ശ്രദ്ധേയമായി.

ഇക്കുറി മുന്നണിയിൽ നിന്ന് കൂടുതൽ സീറ്റുകൾ നേടിയെടുക്കുവാൻ കോൺഗ്രസിനായി. പാർട്ടിയോട് അടുപ്പവും കൂറും പുലർത്തുന്നവർക്കും സജീവമായി പ്രവർത്തനരംഗത്തുള്ളവർക്കു മായിരിക്കും സ്ഥാനാർത്ഥി നിർണയത്തിൽ മുൻഗണന. സ്ഥാനാർത്ഥി നിർണയത്തിൽ വിജയ സാധ്യതക്കൾക്കപ്പുറമുള്ള പരിഗണനകൾക്ക് സ്ഥാനമില്ലെന്നും ബിഹാർ ഘടകം കോൺഗ്രസ് ഭാരവാഹികൾ പറയുന്നു.

സംസ്ഥാന സാനാർത്ഥി നിർണയ സ്ക്രിനിങ് കമ്മിറ്റി തയ്യാറാക്കുന്ന സ്ഥാനാർത്ഥി പട്ടികയിന്മേൽ അന്തിമ തീരുമാനം സോണിയാ ഗാന്ധിയുൾപ്പെടെയുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടേതായിരിക്കുമെന്ന് ബിഹാർ സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ അവിനാഷ് പാണ്ഡേ പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com