കോഴിക്കോട് ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. കോവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജില്ലയില്‍ ഞായറാഴ്ചകളില്‍ ജില്ലാ കളക്ടര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്
കോഴിക്കോട് ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. കോവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജില്ലയില്‍ ഞായറാഴ്ചകളില്‍ ജില്ലാ കളക്ടര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിയന്ത്രണം തുടരും.

മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കാന്‍ പാടില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറക്കാവൂ. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ യാത്രയും പാടില്ല. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്ര ചെയ്യരുതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം.

അതിനിടെ വടകര ജില്ലാ ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫിനും തിരുവള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ സ്റ്റാഫ് നഴ്‌സിനും കോവിഡ് സ്ഥിരീകരിച്ചു. വടകരയില്‍ കോവിഡ് കെയര്‍ സെന്ററില്‍ ജോലി ചെയ്ത ആരോഗ്യ പ്രവര്‍ത്തകനും വൈറസ് ബാധ കണ്ടെത്തി. ജില്ലയില്‍ 11 പുതിയ നിയന്ത്രിത മേഖലകള്‍ കൂടി പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയില്‍ ഇന്നലെ 110 പേര്‍ക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്നലെ കോഴിക്കോട് സ്വദേശി രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. കുറ്റിയാട് തളിയില്‍ ബഷീര്‍ ആണ് മരിച്ചത്.

Related Stories

Anweshanam
www.anweshanam.com