കോവിഡ് - 19: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കെതിരെ പരാതി
Top News

കോവിഡ് - 19: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കെതിരെ പരാതി

വായ്പ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ നിരന്തരം ബുദ്ധിമുട്ടിക്കുന്നു

News Desk

News Desk

മധുര: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കെതിരെ മധുരയിലെ വനിതകളുടെ പരാതി. വായ്പ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ നിരന്തരം ബുദ്ധിമുട്ടിക്കുന്നു. ഇതിനെരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മധുര ജില്ല കളക്ടർക്കാണ് പരാതി സമർപ്പിക്കപ്പെട്ടിട്ടുള്ളത്. 2021 മാർച്ച് 31 വരെ വായ്പ തിരച്ചടവിന് സാവകാശം നൽകണമെന്നാണ് പരാതിയിലെ മുഖ്യ ആവശ്യം - എഎൻഐ റിപ്പോർട്ട്.

മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് ഒട്ടേറെ വനിതകൾ വായ്പയെടുത്തിട്ടുണ്ട്. സ്വയം സഹായ സംഘങ്ങളിലൂടെ വായ്പ. കർക്കശമായ കോവിഡ് പ്രതിരോധ അടച്ചുപൂട്ടലിൽ തൊഴിൽ നഷ്ടപ്പെട്ടവരാണ് വനിതകൾ. കൂലി നിലച്ചു. ഉപജീവനം പാടെ ഇല്ലാതായി. ഇതോടെയാണ് വായ്പ തിരിച്ചടവ് മുടങ്ങിയത്.

കോവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങൾ വകവയ്ക്കാതെയാണ് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ വായ്പ തിരിച്ചടവ് മുടങ്ങിയെന്നതിൻ്റെ പേരിൽ വനിതകളെ കടുത്ത സമ്മർദ്ദത്തിലാക്കുന്നത് - വനിതാ അസോസിയേഷൻ മധുര ജില്ല പ്രസിഡൻ്റ് ശശികല പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്നാട്ടിൽ ആഗസ്ത് 31 വരെ അടച്ചുപൂട്ടൽ നീട്ടി.

Anweshanam
www.anweshanam.com