മുഖ്യമന്ത്രി പിണറായി വിജയൻറെ പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

മുഖ്യമന്ത്രിയുടേത് ഗുരുതരചട്ടലംഘനമെന്ന് ആരോപിച്ച് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റയാണ് പരാതി നൽകിയത് .
മുഖ്യമന്ത്രി പിണറായി വിജയൻറെ പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്  പരാതി

തിരുവനന്തപുരം :വോട്ടെടുപ്പ് ദിവസം അയ്യപ്പനും ദേവഗണങ്ങളും സർക്കാരിന് ഒപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി .മുഖ്യമന്ത്രിയുടേത് ഗുരുതരചട്ടലംഘനമെന്ന് ആരോപിച്ച് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത് .

മുഖ്യമന്ത്രിക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു .വോട്ടെടുപ്പ് ദിവസം എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് മറുപടിയായിട്ടാണ് മുഖ്യമന്ത്രി പരാമർശം നടത്തിയത് .കണ്ണൂർ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി സതീശൻ പാച്ചേനിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com