ഓണ്‍ലൈന്‍ പഠനം: ഇന്റർനെറ്റ് ദുരുപയോഗം ഉണ്ടാകാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം: മുഖ്യമന്ത്രി

സ്‌കൂളുകളിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നുവെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നൽകി
ഓണ്‍ലൈന്‍ പഠനം: ഇന്റർനെറ്റ് ദുരുപയോഗം ഉണ്ടാകാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഇടയില്‍ ഇന്റര്‍നെറ്റിന്‍റെ ദുരുപയോഗം ഉണ്ടാകാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിശുദിനാഘോഷത്തില്‍ സന്ദേശം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

സ്‌കൂളുകളിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നുവെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നൽകി. ഇതിനെതിരെ അധ്യാപക രക്ഷകർതൃസമിതി ഇടപെടണമെന്നും അദ്ദേഹം നിർദേശിച്ചു. പരിപാടിയിൽ ആരോഗ്യ മന്ത്രി കെകെ ശൈലജയും പങ്കെടുത്തു. അതിജീവനത്തിന്റെ കേരളപാഠം എന്ന പേരിൽ കൊറോണ ആസ്പദമാക്കി ശിശുദിന സ്റ്റാമ്പും പുറത്തിറക്കി.

കോവിഡ് കാലത്ത് ഓണ്‍ലൈനായിരുന്നു ശിശുദിനാഘോഷം. കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസിഡന്റും സ്പീക്കറും മറ്റ് നേതാക്കളും തുറന്ന ജീപ്പില്‍ ശിശുക്ഷേമസമിതി ഓഫീസിലേക്ക് എത്തി. സാധാരണ വലിയ ശിശുദിനറാലിക്കൊപ്പമാണ് ഈ യാത്രയെങ്കില്‍ ഇത്തവണ പരിമിതമായ ചടങ്ങിലായിരുന്നു യാത്ര. കുട്ടികളുടെ നേതാക്കളായിരുന്നു താരങ്ങള്‍.

എസ്.നന്മ ആയിരുന്നു കുട്ടികളുടെ പ്രധാനമന്ത്രി. സംസ്ഥാനതലപരിപാടികളുടെ ഉദ്ഘാടനം എസ്.നന്മ നിര്‍വഹിച്ചു. പ്രസിഡന്റ് ആദര്‍ശ് എസ്.എം അദ്ധ്യക്ഷനായി. കുട്ടികള്‍ വേദിയിലെ താരമായപ്പോള്‍ മുഖ്യമന്ത്രി ആശംസയുമായെത്തി. സ്‌കൂളുകളില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നുവെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നല്‍കി.

Related Stories

Anweshanam
www.anweshanam.com