സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ചു; വിതരണം എല്ലാ മാസവും
Top News

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ചു; വിതരണം എല്ലാ മാസവും

ഭക്ഷ്യ കിറ്റ് അടുത്ത 4 മാസം റേഷന്‍ കട വഴി ഇപ്പോഴത്തേത് പോലെ തുടരും

News Desk

News Desk

തിരുവനന്തപുരം: അടുത്ത നൂറ് ദിവസത്തിനുള്ളില്‍ നൂറ് പദ്ധതികള്‍ പൂര്‍ത്തീകരിച്ച്‌ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിനെ പ്രതിരോധിച്ച്‌ ജീവിതം നാം മുന്നോട്ടുകൊണ്ടുപോവുകയാണെന്നും സമൂഹത്തിലും സമ്പത്തിലും പകര്‍ച്ചവ്യാധി ഗൗരവമായ തകര്‍ച്ച സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 100 രൂപ വിതം വര്‍ധിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെന്‍ഷന്‍ മാസം തോറും വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള ദിവസത്തിലും കോവിഡ് ശക്തമായി തുടരുമെന്നതിനാല്‍ സാധാരണക്കാര്‍ക്ക് നേരിട്ട് തന്നെ പരമാവധി സമാശ്വാസ നടപടികള്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തില്‍ ഒരാളും പട്ടിണി കിടക്കാന്‍ പാടില്ല. 88 ലക്ഷം കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നു.

ഭക്ഷ്യ കിറ്റ് അടുത്ത 4 മാസം റേഷന്‍ കട വഴി ഇപ്പോഴത്തേത് പോലെ തുടരും. യുഡിഎഫ് ഭരണമൊഴിയുമ്പോള്‍ 35 ലക്ഷം പേര്‍ക്ക് 600 രൂപ നിരക്കിലായിരുന്നു പെന്‍ഷന്‍. അതും കൃത്യമായി നല്‍കിയില്ല. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 600 രൂപയില്‍ നിന്നും 1000 ആയി. പിന്നീട് 1200, 1300 ആയും ഈ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. 35 ലക്ഷം എന്നത് 58 ലക്ഷമായി ഈ സര്‍ക്കാരിന്റെ കാലത്ത് വര്‍ധിച്ചു.

Anweshanam
www.anweshanam.com