സ്വ​പ്ന സു​രേ​ഷ് നി​ര​വ​ധി ത​വ​ണ ത​ന്നെ സന്ദര്‍ശിച്ചിട്ടുണ്ട്: മുഖ്യമന്ത്രി

കോണ്‍സല്‍ ജനറല്‍ എപ്പോഴൊക്കെ വന്നിട്ടുണ്ടോ അപ്പോഴൊക്കെ സ്വപ്‌നയും കൂടെ വന്നിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു
സ്വ​പ്ന സു​രേ​ഷ് നി​ര​വ​ധി ത​വ​ണ ത​ന്നെ സന്ദര്‍ശിച്ചിട്ടുണ്ട്: മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷ് നി​ര​വ​ധി ത​വ​ണ ത​ന്നെ സ​ന്ദ​ര്‍​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യ്ക്കാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​ന​മെ​ന്നും അ‌​ദ്ദേ​ഹം പ​റ​ഞ്ഞു.

കോണ്‍സല്‍ ജനറല്‍ എപ്പോഴൊക്കെ വന്നിട്ടുണ്ടോ അപ്പോഴൊക്കെ സ്വപ്‌നയും കൂടെ വന്നിട്ടുണ്ട്. ഓഫീസില്‍ ആരേയാണ് ബന്ധപ്പെടേണ്ടതെന്ന് ചോദിച്ചാല്‍ സ്വാഭാവികമായി അന്നത്തെ തന്റെ സെക്രട്ടറിയായ ശിവശങ്കറിനെ ബന്ധപ്പെടാന്‍ പറയുന്നതില്‍ അതിശയകരമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ലിഫ് ഹൗസില്‍ വച്ച്‌ ശിവശങ്കറിനെ തനിക്ക് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന സ്വപ്നയുടെ മൊഴിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശി​വ​ശ​ങ്ക​റു​മാ​യു​ള്ള ബ​ന്ധം എ​പ്പോ​ഴാ​ണ് തു​ട​ങ്ങി​യ​തെ​ന്ന് ത​നി​ക്ക് പ​റ​യാ​നാ​വി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​രി​ഹാ​സ രൂ​പേ​ണ പ​റ​ഞ്ഞു.

Related Stories

Anweshanam
www.anweshanam.com