ഒ​പ്പ് ത​ന്‍റേ​ത് ത​ന്നെ; ലീഗിന് ബിജെപിയെ സഹായിക്കാന്‍‌ ആവേശം; ആരോപണത്തിനെതിരെ മുഖ്യമന്ത്രി
Top News

ഒ​പ്പ് ത​ന്‍റേ​ത് ത​ന്നെ; ലീഗിന് ബിജെപിയെ സഹായിക്കാന്‍‌ ആവേശം; ആരോപണത്തിനെതിരെ മുഖ്യമന്ത്രി

ഫയലിലെ ഒപ്പ് തന്‍റെ ഒപ്പ് തന്നെയാണെന്നും സാധാരണ ഗതിയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാകാം ബിജെപിയുടെ ആരോപണമെന്നും മുഖ്യന്ത്രി പിണറായി വിജയന്‍ പറഞ്ഞു

News Desk

News Desk

തിരുവനന്തപുരം: കേരളത്തില്‍ നിന്നും പുറത്തു പോയ സമയത്ത് തന്‍റെ വ്യാജ ഒപ്പിട്ട് സെക്രട്ടേറിയറ്റിൽ നിന്നും ഫയൽ പാസാക്കിയെന്ന ബിജെപിയുടെ ആരോപണം തള്ളി മുഖ്യമന്ത്രി. ഫയലിലെ ഒപ്പ് തന്‍റെ ഒപ്പ് തന്നെയാണെന്നും സാധാരണ ഗതിയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാകാം ബിജെപിയുടെ ആരോപണമെന്നും മുഖ്യന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആ​രോ​പ​ണ വി​ധേ​യ​മാ​യ ദി​വ​സം താ​ന്‍ 39 ഫ​യ​ലു​ക​ളി​ലാ​ണ് ഒ​പ്പി​ട്ട​ത്. ഇ ​ഫ​യ​ലു​ക​ളി​ല്‍ മാ​ത്ര​മ​ല്ല ഫി​സി​ക്ക​ല്‍ ഫ​യ​ലു​ക​ളി​ലും വി​ദേ​ശ​ത്താ​യി​രി​ക്കു​മ്ബോ​ള്‍ തീ​രു​മാ​നം എ​ടു​ക്കാ​റു​ണ്ടെ​ന്നും ഐ ​പാ​ഡി​ല്‍​നി​ന്ന് വി​വ​ര​ങ്ങ​ളെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

അ​മേ​രി​ക്ക സ​ന്ദ​ര്‍​ശ​ന സ​മ​യ​ത്ത് ഫ​യ​ലു​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ന്നു എ​ന്ന കെ.​സി ജോ​സ​ഫി​ന്‍റെ ആ​രോ​പ​ണ​ത്തി​ന് അ​ന്ന് ന​ല്‍​കി​യ മ​റു​പ​ടി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ലു​മു​ള്ള​ത്. നേ​ര​ത്തെ മു​ത​ല്‍ സ്വീ​ക​രി​ച്ചു​വ​രു​ന്ന ന​ട​പ​ടി ക്ര​മം മാ​ത്ര​മാ​ണി​ത്. ഒ​പ്പി​ട്ട് തി​രി​ച്ച​യ​ച്ച​തി​ന്‍റെ​യും രേ​ഖ​ക​ള്‍ ത​ന്‍റെ പ​ക്ക​ലു​ണ്ട്. ഒ​പ്പി​ല്‍ ഒ​രു ത​ര​ത്തി​ലു​മു​ള്ള വ്യാ​ജ​വു​മി​ല്ല.

ബിജെപി കൊണ്ടുവന്ന ഒപ്പ് എന്‍റെ ഒപ്പാണ്, അന്ന് മലയാള ഭാഷാ ദിനാചരണത്തിന്‍റെ ഫയല്‍ മാത്രമല്ല ഒപ്പിട്ടത്. 2018 സെപ്തംബര്‍ 6ന് വന്ന 39 ഫയലുകള്‍ ഒപ്പിട്ടിട്ടുണ്ട്. ഐ പാഡില്‍ ഫയലിന്‍റെ വിശദാംശങ്ങള്‍ വായിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി. ആറിന് ഫയല്‍ കിട്ടി, ആ ഫയല്‍ ഒപ്പിട്ട് തിരിച്ച് നല്‍കിയതിന്‍റെ രേഖ എന്‍റെ കയ്യിലുണ്ട്. എല്ലാ ദിവസവും ഇങ്ങനെ തനിക്ക് ഫയലുകള്‍ ലഭിക്കുമായിരുന്നു. അവയെല്ലാം നോക്കി അംഗീകരിക്കേണ്ടത് അംഗീകരിച്ച്, തിരിച്ച് അയക്കേണ്ടത് അയക്കാറുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ബിജെപി ആരോപണത്തിന് പിന്തുണയുമായി വന്ന ലീഗിനെയും കോണ്‍ഗ്രസിനെയും പിണറായി പരിഹസിച്ചു. ബിജെപിയുടെ ആരോപണം 'ഒക്കെ ചങ്ങാതിമാര്‍' എങ്ങനെ ഏറ്റെടുക്കാതിരിക്കും. ബിജെപി പറഞ്ഞാല്‌ ലീഗും യുഡിഎഫും ഏറ്റെടുക്കും. ആരോപണം ഉന്നയിച്ച ആള്‍ക്ക് ഒരു പക്ഷേ ഇതിലെ സാങ്കേതികത്വം അറിയില്ലായിരിക്കാം. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് അറിയാതിരിക്കാന്‍ വഴിയില്ല. 2013 ഓഗസ്റ്റ് മുതല്‍ ഇത്തരം ഫയലുകള്‍ ഇ- ഓഫീസ് ഫയലുകള്‍ വഴി തീര്‍പ്പാക്കാറുണ്ടെന്നും പിണറായി പറഞ്ഞു.

Anweshanam
www.anweshanam.com