"ഒരു ദിവസത്തെ വാർത്ത കണ്ട് ജനം മാറി ചിന്തിക്കില്ല"; മുഖ്യമന്ത്രി
Top News

"ഒരു ദിവസത്തെ വാർത്ത കണ്ട് ജനം മാറി ചിന്തിക്കില്ല"; മുഖ്യമന്ത്രി

കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച യുഡിഎഫിനെ മുഖ്യമന്ത്രി കുറ്റപ്പെടുത്തി

News Desk

News Desk

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടന ചടങ്ങിനിടെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ആഗ്രഹിക്കുന്നത് നടക്കാൻ പാടില്ല എന്ന് ചിലർ വിചാരിക്കുന്നു. ശരിയായ കാര്യങ്ങൾ നാടിന് മുന്നിൽ അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന മാനസിക അവസ്ഥയുള്ള ചിലരുണ്ട്. അത്തരക്കാരാണ് വിവാദം ഉണ്ടാക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

ഒരു ദിവസത്തെ വാർത്ത കണ്ട് ജനം മാറി ചിന്തിക്കില്ലെന്ന് മനസിലാക്കണം. ജനങ്ങൾ കാര്യങ്ങൾ വിലയിരുത്തുന്നത് അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിവാദമുണ്ടാക്കുന്നവര്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച യുഡിഎഫിനെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാലര വർഷം കൊണ്ട് കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് വലിയ വളർച്ച ഉണ്ടായി. ആശുപത്രികളെല്ലാം മെച്ചപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് മെഡിക്കൽ കേളജിന്റെ രണ്ടാം ഘട്ട പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട് അവതരണം വേണ്ടെന്ന് നിര്‍ദ്ദേശിച്ച് ഉദ്ഘാടന ചടങ്ങിലും മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായി. ഉദ്ഘാചന ചടങ്ങ് കഴിഞ്ഞ് മുഖ്യമന്ത്രി സംസാരിച്ച് അവസാനിപ്പിച്ച ശേഷമാണ് കളക്ടര്‍ റിപ്പോര്ട്ട് അവതരിപ്പിച്ചത്.

Anweshanam
www.anweshanam.com