ലൈഫ് മിഷൻ ഉത്തരവ്: ഹൈക്കോടതി വിധി അനാവശ്യപ്രചരണം നടത്തിയവര്‍ക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി

ലൈഫ് മിഷന്‍ പദ്ധതി സാധാരണക്കാര്‍ക്ക് ജീവിതം നല്‍കാനുള്ള സംരംഭമാണ്. പദ്ധതിയെ തെറ്റായി ചിത്രീകരിക്കാന്‍ ആരും തയ്യാറാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു
ലൈഫ് മിഷൻ ഉത്തരവ്: ഹൈക്കോടതി വിധി അനാവശ്യപ്രചരണം നടത്തിയവര്‍ക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷനില്‍ സര്‍ക്കാരിന് അനുകൂലമായ ഹൈക്കോടതി വിധി അനാവശ്യപ്രചരണം നടത്തിയവര്‍ക്കുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷന്‍ പദ്ധതി സാധാരണക്കാര്‍ക്ക് ജീവിതം നല്‍കാനുള്ള സംരംഭമാണ്. പദ്ധതിയെ തെറ്റായി ചിത്രീകരിക്കാന്‍ ആരും തയ്യാറാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഇടക്കാല സ്റ്റേ നല്‍കിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലൈഫ് മിഷൻ വിദേശസംഭാവന സ്പോണ്ർസറിൽ നിന്നും നേരിട്ട് വാങ്ങിയിട്ടില്ലെന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചിരിക്കുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമം വകുപ്പ് മൂന്ന് വിശദമായി പരിശോധിച്ച കോടതി ലൈഫ് മിഷനോ ബിൽഡർമാരോ വകുപ്പ് മൂന്നിലെ വിവരണത്തിൽ ഉൾപ്പെടുന്നില്ല എന്നാണ്. വിദേശ സംഭാവന നിയന്ത്രണ നിയമമോ ലഭ്യമായ രേഖകളോ പ്രകാരം ലൈഫ് മിഷനെ പ്രതിപ്പട്ടികയിൽ ചേർത്തത് ന്യായീകിരക്കില്ലെന്നും കോടതി നിരീക്ഷിക്കുന്നു. കേസിൽ ഇനിയും നടപടി ബാക്കിയുള്ളതിനാൽ കൂടുതൽ ഇപ്പോൾ പറയുന്നില്ല. എന്നാൽ ലൈഫ് മിഷൻ പദ്ധതിക്കെതിരെ പൊതുസമൂഹത്തിൽ പ്രചാരണം നടത്തിയവർക്കുള്ള മറുപടിയാണ് ഇന്നത്തെ ഹൈക്കോടതി വിധി.

കെപിസിസി അധ്യക്ഷൻ പറയുന്നത് ഇടക്കാല വിധിയിൽ അഹങ്കരിക്കേണ്ട എന്നാണ്. ഹൈക്കോടതി വിധിയിൽ ഞങ്ങൾക്ക് അഹങ്കാരമോ അമിതമായ ആത്മവിശ്വാസമോ ഇല്ല നിയമപരമായ പരിശോധന തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com