മ​നു​ഷ്യ​ജീ​വ​നാ​ണ് വ​ലു​തെ​ന്ന് സമരക്കാര്‍ മ​ന​സി​ലാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​മ്ബോ​ഴും സ​മ​രം ന​ട​ത്തു​ന്ന​വ​ര്‍ വേ​ണ്ട​ത്ര ഗൗ​ര​വ​ത്തോ​ടെ ഇക്കാര്യം പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു
മ​നു​ഷ്യ​ജീ​വ​നാ​ണ് വ​ലു​തെ​ന്ന് സമരക്കാര്‍ മ​ന​സി​ലാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​മ്ബോ​ഴും സ​മ​രം ന​ട​ത്തു​ന്ന​വ​ര്‍ വേ​ണ്ട​ത്ര ഗൗ​ര​വ​ത്തോ​ടെ ഇക്കാര്യം പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

കോ​വി​ഡി​നൊ​പ്പം ജീ​വി​ക്കേ​ണ്ട ഈ ​ഘ​ട്ട​ത്തി​ല്‍ മു​മ്ബു​ണ്ടാ​യി​രു​ന്ന ജീ​വി​ത​ത്തെ നാം ​അ​ടി​മു​ടി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഈ ​ക​രു​ത​ല്‍. എ​ന്നാ​ല്‍ അ​തെ​ല്ലാം സ​മ​ര​മെ​ന്ന പേ​രി​ല്‍ അ​ട്ടി​മ​റി​ക്കു​ക​യാ​ണ് പ്ര​തി​പ​ക്ഷം. മ​നു​ഷ്യ​ജീ​വ​നാ​ണ് വ​ലു​തെ​ന്ന് പ്ര​തി​പ​ക്ഷം മ​ന​സി​ലാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ​മ​രം നേ​രി​ടു​ന്ന പോ​ലീ​സു​കാ​രും കോ​വി​ഡ് ബാ​ധി​ത​രാ​കു​ക​യാ​ണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അക്ഷീണം പ്രയത്‌നിക്കുന്ന സേനയാണ് പോലീസ്. അതിനുളള പ്രത്യുപകാരമായി അവര്‍ക്കിടയില്‍ കോവിഡ് പടര്‍ത്തുകയാണോ വേണ്ടതെന്ന് എല്ലാവരും ചിന്തിക്കണം. അവരും മനുഷ്യരാണ്. മനുഷ്യജീവനുകളേക്കാള്‍ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് എല്ലാവരും തിരിച്ചറിയണം.

സ​മ​രം ത​ട​യാ​ന്‍ ശ്ര​മി​ച്ച 101 പോ​ലീ​സു​കാ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ ഒ​രു ഡി​വൈ​എ​സ്പി, ഒ​രു ഇ​ന്‍​സ്‌​പെ​ക്ട​ര്‍, 12 സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍, എ​ട്ട് എ​എ​സ്‌​ഐ, 71 സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ജനാധിപത്യ സമൂഹത്തില്‍ പ്രതിഷേധിക്കാനുളള അവകാശം നിഷേധിക്കാന്‍ സാധിക്കില്ല. പക്ഷേ പ്രതിഷേധിക്കുന്നവര്‍ അത് സമൂഹത്തെ ഒന്നടങ്കം അപകടപ്പെടുത്തിക്കൊണ്ട് ഇപ്രകാരം ചെയ്യുന്നതില്‍ നിന്ന് പിന്മാറണം. അക്രമ സമരം നടത്തിയാലേ മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാകൂ എന്ന ധാരണ മാറിക്കിട്ടിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ആത്മപരിശോധനയ്ക്ക് തയ്യാറാകുകയും നമ്മുടെ സഹോദരങ്ങളെ ഈ മഹാമാരിക്ക് വിട്ടുകൊടുക്കില്ലെന്ന് തീരുമാനിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com