കേരളത്തെ പുരോഗമനപരമായി വഴി തിരിച്ച്‌ വിട്ടയാളാണ് ശ്രീനാരായണ ഗുരു: മുഖ്യമന്ത്രി

ഗുരുവിന്റെ വലിയ സ്മാരകം അദ്ദേഹത്തിന്റെ സന്ദേശങ്ങളാണെന്ന് മുഖ്യമന്ത്രി
കേരളത്തെ പുരോഗമനപരമായി വഴി തിരിച്ച്‌ വിട്ടയാളാണ് ശ്രീനാരായണ ഗുരു: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ പുരോഗമനപരമായി വഴി തിരിച്ച്‌ വിട്ടയാളാണ് ശ്രീനാരായണ ഗുരുവെന്ന് ഓർമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ സ‌ര്‍ക്കാരിന്റേതായി ഒരു ​ഗുരു പ്രതിമയുണ്ടായിരുന്നില്ലെന്നും ഈ പോരായ്മ മാറ്റാനാണ് സ‍‍‌ര്‍ക്കാ‌ര്‍ തലസ്ഥാനത്ത് പ്രതിമ സ്ഥാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരുവിന്റെ വലിയ സ്മാരകം അദ്ദേഹത്തിന്റെ സന്ദേശങ്ങളാണെന്ന് ഓ‌‍‌‌ര്‍മ്മിപ്പിച്ച മുഖ്യമന്ത്രി അമൂ‍ര്‍ത്തമായ സ്മാരകങ്ങള്‍ക്കും മൂ‍‌ര്‍ത്തമായ സ്മാരകങ്ങള്‍ക്കും പ്രസക്തിയുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഗുരുവിന്റെ സന്ദേശത്തിന് എല്ലാ കാലത്തും പ്രസക്തിയുണ്ട്. കാലം മാറിയിട്ടും ദുരാചാരങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു.

കേരളത്തിലും മന്ത്രവാദം മുതല്‍ സ്ത്രീ വിരുദ്ധ പ്രചാരണം വരെ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനെ തോല്‍പ്പിക്കാന്‍ ഗുരു സന്ദേശം പ്രസക്തമാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞപ്പോള്‍ പ്രത്യേക ജാതി എന്നല്ല ഗുരു പറഞ്ഞതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

മതമേതായലും എന്ന് പറഞ്ഞത് മാനവിക വീക്ഷണമാണ് ഒരു സമുദായത്തില്‍ മാത്രമല്ല എല്ലാ സമുദായത്തിലും ഗുരു സന്ദേശം അലയൊലി ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.

ചട്ടമ്പിസ്വാമിക്കും തലസ്ഥാനത്ത് സ്മാരകം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഒബ്സര്‍വേറ്ററി ഹില്‍സിലാണ് ശ്രീനാരായണ ഗുരുവിന്റെ വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com