കിറ്റ് കേന്ദ്രത്തിന്‍റേതെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് നല്‍കിയില്ല?: മു​ഖ്യ​മ​ന്ത്രി

വിതരണം ചെയ്ത കിറ്റ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെന്നും പിന്നീട് അത് സംസ്ഥാനത്തിന്റേതാണെന്ന് അവകാശപ്പെടുകയാണെന്നുമാണ് പ്രചാരണം
കിറ്റ് കേന്ദ്രത്തിന്‍റേതെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് നല്‍കിയില്ല?: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​നം ന​ല്‍​കി​യ പ​ല​വ്യ​ഞ്ജ​ന​കി​റ്റ് കേ​ന്ദ്രം ന​ല്‍​കി​യ​തെ​ന്ന വാ​ദം ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പ​ല​വ്യ​ഞ്ജ​ന​കി​റ്റി​ലെ സാ​ധ​ന​ങ്ങ​ള്‍ കേ​ര​ള​ത്തി​ന്‍റേ​തു​ത​ന്നെ​യാ​ണ്.

കേ​ന്ദ്രം ന​ല്‍​കി​യ​താ​ണെ​ങ്കി​ല്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ന്തു​കൊ​ണ്ടാ​ണ് ന​ല്‍​കാ​തി​രു​ന്ന​ത്. ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കി​റ്റ് ന​ല്‍​കാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി പലവ്യഞ്ജനകിറ്റ് വിതരണം ചെയ്തിട്ടുണ്ട്. അത് വലിയ കാര്യമല്ലെങ്കിലും കിറ്റ് മുടങ്ങാതെ വിതരണം ചെയ്യാന്‍ സാധിച്ചു. ഒരു വിവേചനവുമില്ലാതെയാണ് കിറ്റ് വിതരണം ചെയ്തത്. എന്നാല്‍ വിതരണം ചെയ്ത കിറ്റ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെന്നും പിന്നീട് അത് സംസ്ഥാനത്തിന്റേതാണെന്ന് അവകാശപ്പെടുകയാണെന്നുമാണ് പ്രചാരണം.

ഇത് സംസ്ഥാനസര്‍ക്കാരിന്റെ കിറ്റ് ആണെന്ന് ഞങ്ങളാരും കൊട്ടിഘോഷിക്കാന്‍ പോയിട്ടില്ല. അതുമായി ബന്ധപ്പെട്ട് കേരളത്തില്‍ അനാവശ്യപ്രചാരണവും സര്‍ക്കാര്‍ നടത്തിയിട്ടില്ല. പദ്ധതി സംസ്ഥാനത്തിന്റേതാണെന്നതാണ് വസ്തുത. കിറ്റ് കേന്ദ്രസര്‍ക്കാരിന്റേതാണെന്ന് പറയുന്നവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇത് കൊടുക്കണ്ടേ? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ രാജ്യത്തില്ലേ, അല്ലാത്ത സംസ്ഥാനങ്ങളുമില്ലേ? എന്തുകൊണ്ടാണ് അവിടെയൊന്നും കിറ്റ് വിതരണം ചെയ്യാത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com