മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും: വാ‍ർത്താസമ്മേളനം ആറ് മണിക്ക്
Top News

മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും: വാ‍ർത്താസമ്മേളനം ആറ് മണിക്ക്

നിരവധി വിഷയങ്ങളിൽ ഇന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതീക്ഷിക്കുന്നു.

News Desk

News Desk

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണുന്നു. ആറ് മണിക്കാവും ഇന്നത്തെ കോവിഡ് കണക്കുകളുമായി മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ എത്തുക.

കരിപ്പൂർ വിമാനാപകടത്തിന് ശേഷം അവിടെ മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു. എന്നാൽ അന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന മലപ്പുറം ജില്ലാ കളക്ടർ, സബ് കളക്ടർ, മലപ്പുറം എസ്പി എന്നിവർക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെയാണ് ഇവരുമായി സമ്പർക്കത്തിൽ വന്ന മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ക്വാറന്റൈനിൽ പോയത്. ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താസമ്മേളനം താത്കാലികമായി നിർത്തിവച്ചിരുന്നു.

സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ അനവധി രാഷ്ട്രീയാരോപണങ്ങൾ കത്തിനിൽക്കുന്നതിനിടെയാണ് ഖ്യമന്ത്രി വീണ്ടും മാധ്യമങ്ങളെ കാണുന്നത്. സെക്രട്ടേറിയറ്റിലെ തീപിടുത്തം,സ്വർണക്കടത്ത് കേസ്, തലശ്ശേരി ബൈപ്പാസിലെ പാലം തകർന്നത്, നിയമസഭയിലെ അവിശ്വാസപ്രമേയം തുടങ്ങി നിരവധി വിഷയങ്ങളിൽ ഇന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതീക്ഷിക്കുന്നു.

Anweshanam
www.anweshanam.com