100 ദിവസത്തിൽ 100 പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

2021 ജനുവരിയില്‍ വിദ്യാലയങ്ങള്‍ തുറക്കാനായേക്കുമെന്ന് മുഖ്യമന്ത്രി.
100 ദിവസത്തിൽ 100 പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറു ദിവസത്തിനുള്ളില്‍ നൂറു പദ്ധതികള്‍ പൂർത്തീകരിക്കും. റേഷന്‍ കടകള്‍ വഴിയുള്ള ഭക്ഷ്യക്കിറ്റ് വിതരണം നാലു മാസം കൂടി തുടരും. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ നൂറു രൂപവീതം വര്‍ധിപ്പിക്കും. പെന്‍ഷന്‍ മാസം തോറും വിതരണം ചെയ്യും. 153 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കും. കോവിഡ് പരിശോധനകള്‍ പ്രതിദിനം അരലക്ഷമായി ഉയര്‍ത്തും.

വിദ്യാലയങ്ങള്‍ അടുത്ത ജനുവരിയില്‍ തുറക്കും. 2021 ജനുവരിയില്‍ വിദ്യാലയങ്ങള്‍ തുറക്കാനായേക്കുമെന്ന് മുഖ്യമന്ത്രി. 5 കോടി മുടക്കില്‍ 35 സ്കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യും. 250 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിക്കും. 11,400 സ്കൂളുകളില്‍ ഹൈടെക് കംപ്യൂട്ടര്‍ ലാബുകള്‍. നവീകരിച്ച 10 ഐടിഐകള്‍ ഉദ്ഘാടനം ചെയ്യും.

Related Stories

Anweshanam
www.anweshanam.com