യുഡിഎഫിന്‍റെയും ബിജെപിയുടെയും നുണപ്രചാരണം നടക്കില്ല: മുഖ്യമന്ത്രി

കേരളത്തിലെ ഇടത് സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് നരേന്ദ്ര മോദിയെ വിമര്‍ശിക്കാന്‍ നാവു പൊന്തുന്നില്ലെന്നും ബിജെപിക്ക് അലോസരമുണ്ടാക്കുന്ന വിമർശനം വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസെന്നും പിണറായി പറഞ്ഞു
യുഡിഎഫിന്‍റെയും ബിജെപിയുടെയും നുണപ്രചാരണം നടക്കില്ല: മുഖ്യമന്ത്രി

പാലക്കാട്: നുണ പ്രചാരണം നടത്തി എൽഡിഎഫിനെ നേരിടാനാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ബിജെപിയുടേയും ശ്രമമെന്നും അത് നടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ഇടത് സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് നരേന്ദ്ര മോദിയെ വിമര്‍ശിക്കാന്‍ നാവു പൊന്തുന്നില്ലെന്നും ബിജെപിക്ക് അലോസരമുണ്ടാക്കുന്ന വിമർശനം വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസെന്നും പിണറായി പാലക്കാട് എൽഡിഎഫ് തെര‍ഞ്ഞെടുപ്പ് കൺവെഷനിൽ പറഞ്ഞു.

കേരളത്തെ ഉന്നത വിദ്യാഭ്യസ മേഖലയിലെ ഹബ് ആക്കിമാറ്റുകയാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്തെ സ്കൂളുകളിലെ പ്രശ്നങ്ങൾ പരിഹരിച്ച ഉന്നത വിദ്യാഭ്യസ മേഖലയിലെ ഇല്ലായ്മകളും പരിഹരിക്കും. സെന്റര്‍ ഓഫ് എക്സലൻസ്, ഗവേഷണത്തിന് പ്രാധാന്യം നൽകും. ഗവേഷകരും വിഷയവും സമൂഹത്തിന്റെ ഉന്നമനത്തിന് ഉപയോഗിക്കുമെന്നും പിണറായി പറഞ്ഞു.

കൊവിഡിന് മുന്നിൽ പല രാജ്യങ്ങളും വിറങ്ങലിച്ച് വീണപ്പോഴും കേരളത്തിന് പതര്‍ച്ചയുണ്ടായില്ല. കൊവിഡ് ബാധിക്കാത്ത ഏറ്റവും കൂടുതൽ പേര്‍ കേരളത്തിലാണുള്ളത്. കൊവിഡ് മരണവും ഏറ്റവും കുറവ് കേരളത്തിലാണ്. ലോകംനമ്മെ അത്ഭുതത്തോടെയാണ് നോക്കുന്നതെന്നും 2016 ൽ നിന്നും വ്യത്യസ്തമായി ഏത് മഹാമാരിയെയും നേരിടാൻ സജ്ജം എന്ന നിലയിലേക്ക് ആരോഗ്യരംഗം മാറിയെന്നും പിണറായി പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ 2.5 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. 1.5 ലക്ഷത്തോളം വീടുകളുടെ പണി പൂര്‍ത്തിയാകേണ്ടതായുണ്ട്. പദ്ധതിയില്‍ അപേക്ഷിച്ച അര്‍ഹരായ മുഴുവന്‍ പേര്‍ക്കും വീടുനല്‍കുകയാണ് എല്‍.ഡി.എഫ് നയമെന്നും പിണറായി വ്യക്തമാക്കി. അധികാരത്തിലെത്തിയാല്‍ ലൈഫ് പദ്ധതി പിരിച്ച്‌ വിടുമെന്ന യു.ഡി.എഫിന്റെ പ്രഖ്യാപനത്തെയും പിണറായി വിമര്‍ശിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com