മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് തൃശൂരിൽ

രാവിലെ 10.30 ന് ഹോട്ടല്‍ ദാസ് കോര്‍ഡിനന്‍റിലിലാണ് പരിപാടി
മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് തൃശൂരിൽ

തൃശ്ശൂര്‍: കേരള പര്യടനത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തൃശ്ശൂരില്‍ എത്തും. ഇന്നലെ മലപ്പുറം ജില്ലയിൽ സന്ദർശനം നടത്തിയ ശേഷമാണ് ഇന്ന് തൃശൂർ എത്തുന്നത്. ജില്ലയിലെ പ്രമുഖരെ മുഖ്യമന്തി ഇന്ന് കാണും. ഉച്ചക്ക് മാധ്യമങ്ങളെയും കാണും.

നാലരവര്‍ഷം ജില്ലയിലുണ്ടായ വികസനങ്ങള്‍ പങ്കുവെച്ചും ഭാവിവികസനത്തിന്‍റെ ആശയങ്ങള്‍ രൂപപ്പെടുത്താനും നൂറോളം പേരുമായാണ്‌ മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നത്‌. രാവിലെ 10.30 ന് ഹോട്ടല്‍ ദാസ് കോര്‍ഡിനന്‍റിലിലാണ് പരിപാടി. വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളെ മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ട്. ജില്ലയിലെ മത സംഘടന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും.

12.15 ന് മാധ്യമങ്ങളെ കണ്ട ശേഷം ഉച്ചയോടെ മുഖ്യമന്ത്രി കൊച്ചിയിലേക്ക് പോകും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com