പ്രതിരോധം ഫലപ്രദം; രോഗവ്യാപനം പിടിച്ചു നിര്‍ത്താന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി

രോഗവ്യാപനം ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. നമ്മള്‍ ഇതേവരെ കാണിച്ച ജാഗ്രതയും സ്വീകരിച്ച നടപടികളും വെറുതേയായില്ല എന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു
പ്രതിരോധം ഫലപ്രദം; രോഗവ്യാപനം പിടിച്ചു നിര്‍ത്താന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം പിടിച്ചു നിര്‍ത്താന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിനെതിരായ സംസ്ഥാനത്തിന്റെ പ്രതിരോധം ഫലപ്രദമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

രോഗവ്യാപനം ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. നമ്മള്‍ ഇതേവരെ കാണിച്ച ജാഗ്രതയും സ്വീകരിച്ച നടപടികളും വെറുതേയായില്ല എന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കൂടുതല്‍ ജാഗ്രത പാലിച്ച് ശക്തമായി മുന്നോട്ട് പോകണം. ജാഗ്രതക്കുറവുണ്ടായാല്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. എല്ലാ ജില്ലകളിലും രോഗലക്ഷണമുള്ളവരെ കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനും നടപടി ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ബാ​ങ്കു​ക​ളി​ല്‍ പൊ​തു​ജ​നം കൂ​ട്ടം കൂ​ടു​ന്നു. സ്ഥാ​പ​ന​ങ്ങ​ള്‍ അ​ക്കൗ​ണ്ട് ന​മ്ബ​റി​ന്‍റെ അ​വ​സാ​ന അ​ക്ക​ങ്ങ​ള്‍ പ്ര​കാ​ര​വും ടോ​ക്ക​ണ്‍ സ​മ്ബ്ര​ദാ​യം പ്ര​കാ​ര​വും ഇ​ട​പാ​ടു​കാ​രെ നി​യ​ന്ത്രി​ക്ക​ണം. സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലും വ​സ്ത്ര വ്യാ​പാ​ര ശാ​ല​ക​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​താ​യി കാ​ണു​ന്നി​ല്ല. ക​യ്യു​റ​യും സു​ര​ക്ഷാ സം​വി​ധാ​ന​വും ഇ​ല്ലാ​തെ സാ​ധ​ന​ങ്ങ​ള്‍ ക​യ്യി​ലെ​ടു​ത്ത് നോ​ക്കു​ന്നു. അ​പ​ക​ട സാ​ധ്യ​ത വ​ര്‍​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. പൊ​തു​സ്ഥ​ല​ത്ത് അ​ഞ്ചി​ല​ധി​കം പേ​ര്‍ കൂ​ട്ടം കൂ​ടു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ശ​രി​യാ​യ അ​ര്‍​ത്ഥ​ത്തി​ല്‍ സ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നാ​വു​ന്ന രീ​തി​യി​ല്‍ വി​സ്തീ​ര്‍​ണ്ണ​മു​ള്ള ക​ട​ക​ളി​ല്‍ അ​ഞ്ചി​ലേ​റെ പേ​രെ പ്ര​വേ​ശി​പ്പി​ക്കാം. മ​റ്റി​ട​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം വേ​ണം.​വാ​ഹ​ന​ത്തി​ല്‍ അ​ഞ്ചി​ലേ​റെ പാ​ടി​ല്ലെ​ന്ന​താ​ണ് ഉ​ചി​തം.

പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ല്‍ നി​യ​ന്ത്ര​ണം പ​ര​മാ​വ​ധി പാ​ലി​ക്ക​ണം. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ 20 പേ​ര്‍​ക്കാ​ണ് പ്ര​വേ​ശ​നം. ചെ​റി​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ എ​ണ്ണം കു​റ​യ്ക്ക​ണം. പ്രോ​ട്ടോ​ക്കോ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

കെ​ട്ടി​ടം, റോ​ഡ് നി​ര്‍​മ്മാ​ണം തു​ട​ങ്ങി​യ ജോ​ലി​ക​ള്‍​ക്ക് അ​ത്യാ​വ​ശ്യം ജീ​വ​ന​ക്കാ​ര്‍ മാ​ത്ര​മേ പാ​ടു​ള്ളൂ​വെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് മു​മ്ബ് തീ​യ​തി തീ​രു​മാ​നി​ച്ച പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താം. കു​ട്ടി​ക​ള്‍​ക്ക് പ​രീ​ക്ഷ​യ്ക്കാ​യി യാ​ത്ര ചെ​യ്യാം. ഒ​പ്പ​മെ​ത്തു​ന്ന​വ​ര്‍​ക്ക് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ന് അ​ടു​ത്ത് നി​ല്‍​ക്കാ​ന്‍ അ​നു​വാ​ദം ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 2.50 ലക്ഷത്തിലേയ്ക്ക് അടുക്കുന്നു. 2,42,714 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

പുതുതായി 7,871 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 87,000 കടന്നു. 87,738 പേരാണ് വിവിധ ജില്ലകളില്‍ ചികിത്സയിലുള്ളത്. ഇന്ന് 25 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 884 ആയി.

Related Stories

Anweshanam
www.anweshanam.com