ഒരു കുറ്റവും ആരോപിക്കാനില്ല; ജ​ലീ​ല്‍ രാ​ജി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
Top News

ഒരു കുറ്റവും ആരോപിക്കാനില്ല; ജ​ലീ​ല്‍ രാ​ജി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

എ​ന്ത് വ​സ്തു​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ജി ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു

News Desk

News Desk

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെടി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത സംഭവത്തിൽ മന്ത്രിക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനാവില്ലെന്നും ചെയ്യേണ്ട കാര്യങ്ങൾ മാത്രമാണ് അദ്ദേഹം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. എ​ന്ത് വ​സ്തു​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ജി ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

കെ​ട്ടി​ച്ച​മ​ച്ച്‌ അ​പ​വാ​ദം പ്ര​ച​രി​പ്പി​ച്ചാ​ല്‍‌ അ​തി​ന്‍റെ പേ​രി​ല്‍ രാ​ജി​വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഒ​രു കു​റ്റ​വും ജ​ലീ​ലി​നെ​തി​രെ​യി​ല്ല. അ​ദ്ദേ​ഹം എ​ല്ലാ കാ​ര്യ​ങ്ങ​ളും തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ണ്ട്.

യു​എ​ഇ കോ​ണ്‍​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി എ​ന്നാ​ണ് അ​റി​യു​ന്ന​ത്. അ​തി​ന​പ്പു​റം വ​ലി​യ കാ​ര്യ​ങ്ങ​ളി​ല്ല.

സ​ര്‍​ക്കാ​രി​നെ​തി​രെ മ​റ്റൊ​ന്നും പ​റ​യാ​നി​ല്ലാ​ത്ത​തു​കൊ​ണ്ട് പ്ര​തി​പ​ക്ഷം ഇ​ല്ലാ​ക്ക​ഥ​ക​ള്‍ കെ​ട്ടി​ച്ച​മ​യ്ക്കു​ക​യാ​ണ്. ചി​ല ആ​ളു​ക​ള്‍ അ​പ​വാ​ദം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് തൊ​ഴി​ലാ​യി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​ണ് ജ​ലീ​ലി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളെ കാ​ണാ​ന്‍ ക​ഴി​യു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Anweshanam
www.anweshanam.com