മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു

ഒപ്പം നിന്ന എല്ലാവര്ക്കും നന്ദി അറിയിച്ച അദ്ദേഹം മികച്ച പരിചരണമാണ് ലഭിച്ചതെന്നും കൂട്ടി ചേർത്തു .
മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു

കോഴിക്കോട് ;കോവിഡ് രോഗബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു .കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് നടത്തിയ പരിയശോധനയിലാണ് കോവിഡ് മുക്തനായത് .ഒപ്പം നിന്ന എല്ലാവര്ക്കും നന്ദി അറിയിച്ച അദ്ദേഹം മികച്ച പരിചരണമാണ് ലഭിച്ചതെന്നും കൂട്ടി ചേർത്തു .

ജനങ്ങളിൽ നിന്നും വലിയ മാനസിക പിന്തുണ ലഭിച്ചതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു .ഈ കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത് .മുഖ്യമന്ത്രിക്കൊപ്പം രോഗബാധിതനായ കൊച്ചുമകൻ ഇഷാനും രോഗ മുക്തനായി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com