മുഖ്യമന്ത്രി വീണ്ടും സ്വയം നിരീക്ഷണത്തിൽ; കോടിയേരിയും എസ്ആർപിയും ഉൾപ്പെടെ നിരവധി പേർ നിരീക്ഷണത്തിൽ
Top News

മുഖ്യമന്ത്രി വീണ്ടും സ്വയം നിരീക്ഷണത്തിൽ; കോടിയേരിയും എസ്ആർപിയും ഉൾപ്പെടെ നിരവധി പേർ നിരീക്ഷണത്തിൽ

ആരോഗ്യമന്ത്രി കെ കെ ശൈലജ, മന്ത്രി ഇ പി ജയരാജൻ, മന്ത്രി എംഎം മാണി എന്നിവരും നിരീക്ഷണത്തിൽ

News Desk

News Desk

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച ധനമന്ത്രി തോമസ് ഐസകുമായി സമ്പര്‍ക്കത്തില്‍ വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരീക്ഷണത്തില്‍ പോയി. മുഖ്യമന്ത്രിക്ക് പുറമെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയും സ്വയം നിരീക്ഷണത്തില്‍ പോയി.

ആരോഗ്യമന്ത്രി കെ കെ ശൈലജ, മന്ത്രി ഇ പി ജയരാജൻ, മന്ത്രി എംഎം മാണി എന്നിവരും നിരീക്ഷണത്തിൽ പോയി. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഇവര്‍ക്കൊപ്പം തോമസ് ഐസകും എകെജി സെന്ററില്‍ ഉണ്ടായിരുന്നു.

ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോകുന്നത്. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ധനമന്ത്രിക്ക് രോഗം കണ്ടെത്തിയത്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് ഇതാദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നിലവില്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ ആര്‍ക്കും രോഗം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Anweshanam
www.anweshanam.com