മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും പരിശോധനാ ഫലം നെഗറ്റീവ്

വി.എസ്​. സുനിൽ കുമാറിന്റെയും എ.സി. മൊയ്​തീന്റെയും ഇ.പി. ജയരാജ​ന്റെയും പരിശോധന ഫലം നെഗറ്റീവാണെന്ന്​ റിപ്പോർട്ട്​ ​വന്നിരുന്നു
മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം: കോവിഡ്​ നിരീക്ഷണത്തിൽ പ്രവേശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ആൻറിജൻ പരിശോധന ഫലം നെഗറ്റീവ്​. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെയും പരിശോധന ഫലം നെഗറ്റീവാണ്​. കരിപ്പൂർ വിമാനത്താവളത്തിൽ സന്ദർശനം നടത്തിയതി​നെ തുടർന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും സ്വയം നിരീക്ഷണത്തിൽ പോയത്.

നിരീക്ഷണത്തിലുള്ള മന്ത്രിമാരായ വി.എസ്​. സുനിൽ കുമാറിന്റെയും എ.സി. മൊയ്​തീന്റെയും ഇ.പി. ജയരാജ​ന്റെയും പരിശോധന ഫലം നെഗറ്റീവാണെന്ന്​ റിപ്പോർട്ട്​ ​വന്നിരുന്നു. കോവിഡ്​ സ്​ഥിരീകരിച്ച മലപ്പുറം കലക്​ടറുമായി സമ്പർക്കത്തിലായതിനെ തുടർന്നാണ്​ മുഖ്യമന്ത്രിയും ഏഴുമന്ത്രിമാരും നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നത്.

കരിപ്പൂർ വിമാന അപകടത്തെ തുടർന്ന്​ വിമാനത്താവളം സന്ദർശിച്ചപ്പോൾ കലക്​ടറുമായി ഇവർ സമ്പർക്കത്തിൽ വന്നിരുന്നു. കലക്​ടർ, സബ്​ കലക്​ടർ, ഗൺമാൻമാർ അടക്കം 22 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. മലപ്പുറം എസ്‌പി ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു

Related Stories

Anweshanam
www.anweshanam.com