കേരളത്തിലെ രോഗമുക്തി നിരക്ക്: ഫലം നെഗറ്റീവാകാതെ ആരെയും ഡിസ്ചാര്‍ജ് ചെയ്യുന്നില്ലെന്ന് മുഖ്യമന്ത്രി
Top News

കേരളത്തിലെ രോഗമുക്തി നിരക്ക്: ഫലം നെഗറ്റീവാകാതെ ആരെയും ഡിസ്ചാര്‍ജ് ചെയ്യുന്നില്ലെന്ന് മുഖ്യമന്ത്രി

പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ല്‍ പ്ര​തി​രോ​ധം ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​നു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ശ്ര​മം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ല്‍ പ്ര​തി​രോ​ധം ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​നു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ശ്ര​മം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി​യി​ട്ടും പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​കാ​തെ കേ​ര​ള​ത്തി​ല്‍ ഒ​രു രോ​ഗി​യേ​യും വീ​ട്ടി​ലേ​ക്ക് വി​ടു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തുടക്കത്തില്‍ മൂന്ന് ടെസ്റ്റ് നെഗറ്റീവ് ആയാല്‍ മാത്രമേ രോഗികളെ വീട്ടിലേക്ക് വിടാറുള്ളൂവെന്നും, ഇപ്പോള്‍ ഒരു ടെസ്റ്റ് നെഗറ്റീവ് ആയാല്‍ തന്നെ രോഗികളെ വീട്ടില്‍ പറഞ്ഞുവിടുന്നു എന്നാണ് പ്രതിപക്ഷ നേതാവ് കണ്ടെത്തലായി അവതരിപ്പിക്കുന്നത്. അദ്ദേഹം ഒന്നും കാണുകയോ, കേള്‍ക്കുകയോ ചെയ്യുന്നില്ലെന്നാണ് തോന്നുന്നത്. കൊവിഡ് വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരം വിശദമായ ഡിസ്ചാര്‍ജ് പോളിസി കൊണ്ടുവന്നത് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

മറ്റ് സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന രീതികളും അന്ന് പറഞ്ഞിരുന്നു. ഇത്തരം ഒരു രീതി ആവിഷ്കരിച്ചതിന്‍റെ രേഖകളും ലഭ്യമാണ്. അപ്പോഴാണ് പ്രതിപക്ഷ നേതാവ് പുതുതായി എന്തോ കണ്ടെത്തിയ പോലെ ആരോപണവുമായി രംഗത്ത് വരുന്നത്. സംസ്ഥാനത്ത് തുടക്കത്തില്‍ രണ്ടും മൂന്നും അതിലധികവും ടെസ്റ്റ് നടത്തിയാണ് രോഗികളെ വീട്ടില്‍ വിട്ടിരുന്നത്. ഇത്തരത്തില്‍ 40 ദിവസത്തില്‍ ഏറെ ആശുപത്രിയില്‍ കിടന്ന രോഗികള്‍ വരെയുണ്ടായിരുന്നു. ഇതെല്ലാം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നതാണ്.

കേരളത്തിന്‍റെ രോഗമുക്തി നിരക്ക് തുടക്കത്തില്‍ പിന്നില്‍ പോയതും അതുകൊണ്ടാണ്. മിക്ക സംസ്ഥാനങ്ങളിലും രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 10 ദിവസത്തിനുള്ളില്‍ രോഗം കുറഞ്ഞാല്‍ വീട്ടില്‍ വിടും. കേരളത്തില്‍ ഇത്രയും കേസ് കൂടിയിട്ടും ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് ആകാതെ ഒരു രോഗിയെയും വീട്ടിലേക്ക് വിടില്ല.

ഇത് അദ്ദേഹം കേട്ടിട്ടുണ്ടാകില്ല എന്നാണ് തോന്നുന്നത്. അത് കേള്‍ക്കാത്ത മട്ടില്‍, ഞാന്‍ എന്തോ നുണ പറഞ്ഞെന്നും അദ്ദേഹം എന്തോ കണ്ടെത്തിയെന്നുമാണ് പറയാന്‍ ശ്രമിക്കുന്നത്. ഈ ​രാ​ഷ്ട്രീ​യ കൗ​ശ​ലം പ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഫ​ലി​ക്കു​മാ​യി​രു​ന്നെ​ന്നും ജ​ന​ങ്ങ​ള്‍ എ​ല്ലാം ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അതേസമയം കോവിഡ് പരിശോധനയില്‍ കേരളം പിന്നിലാണെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. സംസ്ഥാനം കോവിഡ് പരിശോധനയില്‍ പിന്നിലല്ല. ലോകാരോഗ്യ സംഘടനയക്ക് പരിശോധന കുറവാണെന്ന അഭിപ്രായം ഇല്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ താന്‍ നുണ പറയുകയാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി വിമര്‍ശം ഉയര്‍ത്തി.

Anweshanam
www.anweshanam.com