മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തെക്കുറിച്ച് അറിയില്ല: മുഖ്യമന്ത്രി
Top News

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തെക്കുറിച്ച് അറിയില്ല: മുഖ്യമന്ത്രി

ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കണം. അനാരോഗ്യകരമായ ചര്‍ച്ചകളിലേക്ക്​ പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

News Desk

News Desk

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആ​ക്രമണം ​ശ്രദ്ധയില്‍പെട്ടി​ട്ടില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കണം. അനാരോഗ്യകരമായ ചര്‍ച്ചകളിലേക്ക്​ പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

''എന്താണ് സംഭവിച്ചത് എന്ന് നോക്കട്ടെ, എന്‍റെ ശ്രദ്ധയിൽ ഇത് പെട്ടിട്ടില്ല. ആരോഗ്യകരമായ സംവാദം നടക്കട്ടെ. അനാരോഗ്യകരമായ സംവാദം നല്ലതല്ല.

കെയുഡബ്ല്യുജെയുടെ പരാതി കിട്ടിയിട്ടില്ല. എനിക്കെതിരെ നിരവധി ആക്ഷേപങ്ങളുയർന്നിട്ടുണ്ട്. എന്നിട്ടും ഞാനാർക്കെതിരെയും വ്യക്തിപരമായി അധിക്ഷേപം നടത്തിയിട്ടില്ല'', എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ചില മാധ്യമങ്ങള്‍ നിക്ഷിപ്​ത താല്‍പര്യത്തോടെ പ്രവര്‍ത്തിക്കുന്നു. മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്​ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. സൈബര്‍ ആക്രമണമെന്നാല്‍ ഇല്ലാത്ത കാര്യങ്ങള്‍ കെട്ടിചമച്ച്‌​ ആക്രമിക്കുന്ന രീതിയാണ്​. ആരോഗ്യകരമായ വിമര്‍ശനം മറ്റൊന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Anweshanam
www.anweshanam.com