സി​ബി​ഐ അ​ന്വേ​ഷ​ണം ത​ട​യാ​ന്‍ നി​യ​മ​നി​ര്‍​മാ​ണം ചി​ന്തി​ച്ചി​ട്ടി​ല്ല: മുഖ്യമന്ത്രി

തന്റെ അറിവില്‍ സിബിഐക്കെതിരായ നിയമ നിര്‍മ്മാണം ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു
സി​ബി​ഐ അ​ന്വേ​ഷ​ണം ത​ട​യാ​ന്‍ നി​യ​മ​നി​ര്‍​മാ​ണം ചി​ന്തി​ച്ചി​ട്ടി​ല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സിബിഐ അന്വേഷണം തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ അറിവില്‍ സിബിഐക്കെതിരായ നിയമ നിര്‍മ്മാണം ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിബിഐയെ തടയാനുള്ള ചില തീരുമാനം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ തങ്ങളിതുവരെ അങ്ങനെ തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ യു.​വി. ജോ​സി​നെ ചോ​ദ്യം ചെ​യ്യാ​നാ​യി സി​ബി​ഐ വി​ളി​പ്പി​ച്ച കാ​ര്യം ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി​യ​പ്പോ​ള്‍ സി​ബി​ഐ അ​വ​രു​ടെ പ​ണി ചെ​യ്യ​ട്ടെ എ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി.

ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ഐ​എം​എ​യു​ടെ ആ​വ​ശ്യ​ത്തി​ല്‍, ഇ​പ്പോ​ള്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ​യേ​ക്കു​റി​ച്ചു ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ള്‍ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. അ​ടി​യ​ന്ത​രാ​വ​സ്ഥ എ​ന്ന​തു കൊ​ണ്ട് അ​വ​ര്‍ എ​ന്താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നു വ്യ​ക്ത​മാ​ക്ക​ട്ടെ എ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related Stories

Anweshanam
www.anweshanam.com