മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കോൺഗ്രസ് സ്ഥാനാർഥിയെ ഇന്ന് അറിയാം

നേമത്തെ പോലെ ധർമ്മടത്തും ശക്തനായ സ്ഥാനാർഥിയെ വേണമെന്ന് ഹൈകമാൻഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു .
മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കോൺഗ്രസ് സ്ഥാനാർഥിയെ ഇന്ന് അറിയാം

കണ്ണൂർ :മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കോൺഗ്രസ് സ്ഥാനാർഥിയെ ഇന്ന് അറിയാം .ധർമ്മടത്താണ് മുഖ്യമന്ത്രി മത്സരിക്കുക .നേമത്തെ പോലെ ധർമ്മടത്തും ശക്തനായ സ്ഥാനാർഥിയെ വേണമെന്ന് ഹൈകമാൻഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു .

ഇതിനു പിന്നാലെ ധര്മടത്ത് കെ സുധാകരൻ മത്സരിക്കുമെന്ന് വാർത്തകൾ പ്രചരിച്ചു .എന്നാൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ ചർച്ച നടത്തിയെങ്കിലും ധർമ്മടത്ത് ആര് സ്ഥാനാർഥി ആകുമെന്നുള്ള വിഷയത്തിൽ ധാരണ ആയിട്ടില്ല .

എന്നാൽ ആരെയും നിര്ബന്ധിക്കില്ലെന്നും സംസ്ഥാന നേതൃത്വം കൂട്ടായി ആലോചിച്ചു ഒരാളെ സ്ഥാനാർഥിയാക്കണമെന്നും ഹൈകമാൻഡ് നിർദേശിച്ചു .അതേ സമയം ധർമ്മടത്ത് സ്വതന്ത്രയായി മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയക്ക് യു ഡി എഫ് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com