മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് പെട്ടിമുടി സന്ദര്‍ശിക്കും; കണ്ടെത്താനുള്ളത് 15 പേരെ
Top News

മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് പെട്ടിമുടി സന്ദര്‍ശിക്കും; കണ്ടെത്താനുള്ളത് 15 പേരെ

മുഖ്യന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ഇന്ന് സന്ദര്‍ശിക്കും

News Desk

News Desk

ഇടുക്കി: മുഖ്യന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ഇന്ന് സന്ദര്‍ശിക്കും. രാവിലെ 10 മണിയോടെയാണ് സന്ദര്‍ശനം. അപകടത്തില്‍ കാണാതായ 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററില്‍ പുറപ്പെടുന്ന സംഘം, മൂന്നാര്‍ ആനച്ചാലില്‍ നിന്ന് റോഡ് മാര്‍ഗമാണ് പെട്ടിമുടിയിലേക്ക് പോകുക. സന്ദര്‍ശനം കഴിഞ്ഞു മൂന്നാര്‍ ടീ കൗണ്ടിയില്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തശേഷം രണ്ട് മണിയോടുകൂടി സംഘം മടങ്ങും. തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും ഇന്ന് പെട്ടിമുടി സന്ദര്‍ശിക്കുന്നുണ്ട്.

പെട്ടിമുടിയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 7 കുട്ടികള്‍ അടക്കം 15 പേരെ ആണ് ഇനി കണ്ടെത്താനുള്ളത്. പെട്ടിമുടിയാറിലും ഗ്രേവല്‍ ബാങ്കിലുമാണ് ഇപ്പോള്‍ കൂടുതല്‍ തിരച്ചില്‍ നടത്തുന്നത്. ലയങ്ങള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്ന് കഴിഞ്ഞ രണ്ട് ദിവസവും മൃതദേഹങ്ങള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. അപകടത്തില്‍ പെട്ട 55 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. 12 പേര്‍ രക്ഷപ്പെട്ടിരുന്നു.

Anweshanam
www.anweshanam.com