ഓ​ണാ​ഘോ​ഷം വീ​ടു​ക​ളി​ല്‍ മാ​ത്രം മ​തി, പരിസര പ്രദേശങ്ങളിലെ പൂക്കള്‍ ഉപയോഗിക്കണം: മു​ഖ്യ​മ​ന്ത്രി
Top News

ഓ​ണാ​ഘോ​ഷം വീ​ടു​ക​ളി​ല്‍ മാ​ത്രം മ​തി, പരിസര പ്രദേശങ്ങളിലെ പൂക്കള്‍ ഉപയോഗിക്കണം: മു​ഖ്യ​മ​ന്ത്രി

പുറത്തു നിന്ന് വരുന്ന പൂക്കള്‍ രോഗ വ്യാപനം വര്‍ദ്ധിപ്പിച്ചേക്കാമെന്ന് മു​ഖ്യ​മ​ന്ത്രി പറഞ്ഞു

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തപ്പൂക്കളമിടാന്‍ പരിസര പ്രദേശങ്ങളിലെ പൂക്കള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമായത്. മറ്റു സ്ഥലങ്ങളില്‍ നിന്നും വരുന്ന പൂക്കള്‍ രോഗവ്യാപനം വര്‍ദ്ധിപ്പിക്കാന്‍ കാരണമായേക്കുമെന്നും യോഗം വിലയിരുത്തി.

രോ​ഗ​വ്യാ​പ​നം ത​ട​ഞ്ഞ് ജീ​വ​ന്‍ ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ന​മ്മു​ടെ മു​ന്നി​ലു​ള്ള ല​ക്ഷ്യം. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ട് എ​ന്ന​ത് ഓ​രോ പ്ര​ദേ​ശ​ത്തി​ന്‍റെ​യും പ്ര​ത്യേ​ക​ത എ​ടു​ത്ത് പ​രി​ശോ​ധി​ക്ക​ണം. അ​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​യ്യേ​ണ്ട​തൊ​ക്കെ ചെ​യ്യ​ണം. ഇ​പ്പോ​ള്‍ മ​ര​ണ​നി​ര​ക്ക് പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ ന​മു​ക്കാ​വു​ന്നു​ണ്ട്. എ​ന്നാ​ല്‍ രോ​ഗ​വ്യാ​പ​നം വ​ലി​യ​തോ​തി​ല്‍ വ​ര്‍​ധി​ക്കു​ക​യാ​ണെ​ങ്കി​ല്‍ മ​ര​ണ​നി​ര​ക്കും കൂ​ടും. ഇ​തൊ​ഴി​വാ​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് അ​തീ​വ ശ്ര​ദ്ധ പു​ല​ര്‍​ത്തേ​ണ്ട​തു​ണ്ട്. വാ​ര്‍​ഡു​ത​ല സ​മി​തി​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണം. പ്ര​വ​ര്‍​ത്ത​നം പി​റ​കോ​ട്ടു​ള്ള വാ​ര്‍​ഡു​ക​ളു​ടെ കാ​ര്യം പ്ര​ത്യേ​ക​മാ​യി പ​രി​ശോ​ധി​ച്ച്‌ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്ക​ണം.

ഓ​ണാ​ഘോ​ഷം വീ​ടു​ക​ളി​ല്‍ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണം. പൂ​ക്ക​ള​മൊ​രു​ക്കാ​ന്‍ അ​ത​ത് പ്ര​ദേ​ശ​ത്തെ പൂ​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന നി​ല​യു​ണ്ടാ​ക​ണം. പു​റ​ത്തു​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന പൂ​ക്ക​ള്‍ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന​തി​നാ​ലാ​ണി​ത്. സം​സ്ഥാ​ന അ​തി​ര്‍​ത്തി​യി​ല്‍ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ന​ല്ല നി​ല​യി​ലു​ള്ള ബോ​ധ​വ​ല്‍​ക്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട​ണം. മ​റ്റ് വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ക​ള​ക്ട​ര്‍​മാ​ര്‍ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

Anweshanam
www.anweshanam.com