ശിവശങ്കറെ കോണ്‍സുലേറ്റിന് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രി'; സ്വപ്‌നയുടെ മൊഴി പുറത്ത്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് സ്വപ്ന നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് പുറത്തുവന്നത്.
ശിവശങ്കറെ കോണ്‍സുലേറ്റിന് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രി'; സ്വപ്‌നയുടെ മൊഴി പുറത്ത്

കൊച്ചി: യുഎഇ കോണ്‍സുലേറ്റിന് എം ശിവശങ്കറെ പരിചയപ്പെടുത്തിയത് മുഖ്യമന്ത്രി തന്നെയാണെന്ന് പ്രതി സ്വപ്‌ന സുരേഷ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് സ്വപ്ന നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് പുറത്തുവന്നത്. ഇതിനിടെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ചൊവ്വാഴ്ച ഹാജരാക്കാന്‍ ശിവശങ്കറോട് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍ തുടരുക.

2017ല്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയിരുന്നു. യുഎഇ കോണ്‍സലേറ്റുമായി സര്‍ക്കാരിനെ ബന്ധിപ്പിക്കുന്ന മുഖ്യകണ്ണി എം ശിവശങ്കറായിരിക്കുമെന്ന് മുഖ്യമന്ത്രി തന്നെയാണ് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞത്.

തുടര്‍ന്ന് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ശിവശങ്കറാണ് തന്നെ ബന്ധപ്പെട്ടിരുന്നത്. കോണ്‍സല്‍ സെക്രട്ടറി എന്ന നിലയിലായിരുന്നു തന്നെ വിളിച്ചത്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് താനും ശിവശങ്കറെ വിളിച്ചിരുന്നുവന്നാണ് സ്വപ്നയുടെ മൊഴിയിലുളളത്.

Related Stories

Anweshanam
www.anweshanam.com