ആഴക്കടല്‍ മത്സ്യബന്ധനം: ഇ.എം.സി.സി ധാരണപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി

ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു
ആഴക്കടല്‍ മത്സ്യബന്ധനം: ഇ.എം.സി.സി ധാരണപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇ.എം.സി.സിയുമായുള്ള വിവാദ ധാരണപത്രം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു.

ധാരണപത്രം സംബന്ധിച്ച് പരിശോധന നടത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ആഴക്കടല്‍ മത്സ്യബന്ധനത്തിന് സംസ്ഥാനസര്‍ക്കാരോ ഏതെങ്കിലും വകുപ്പുകളോ അനുമതി നല്‍കുകയോ ധാരണപത്രം ഒപ്പിടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഏതെങ്കിലും ഒരു കമ്പനിയോ പൊതുമേഖലാ സ്ഥാപനമോ അത്തരമൊരു ധാരണപത്രം ഒപ്പിട്ടിട്ടുണ്ടെങ്കില്‍ അത് പിന്നീടാണ് സര്‍ക്കാരിന്റെ പരിഗണയ്ക്കുവരുക. അപ്പോഴാണ് നിയമപരമായ പരിശോധന നടത്തുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇ.എം.സി.സി. പ്രതിനിധികളും തമ്മിലുള്ള ഗൂഢാലോചനയാണ് ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ഫിഷറീസ് വകുപ്പുമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു.

മത്സ്യബന്ധനത്തിന്​ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും വിദഗ്​ധ പരി​േശാധനക്ക്​ ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂവെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ഫിഷറീസ്​ മന്ത്രിയും പറഞ്ഞിരുന്നു. കരാര്‍ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഞായറാഴ്ച രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍ മ​ന്ത്രി​മാ​രാ​യ മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ​യും ഇ.​പി. ജ​യ​രാ​ജ​നും നി​ഷേ​ധി​ച്ച​തി​നു​ പി​ന്നാ​ലെ, കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ്​ ചെ​ന്നി​ത്ത​ല ശനിയാഴ്ച പുറത്തുവിട്ടിരുന്നു.

അസെന്റില്‍ ഇ.എം.സി.സിയുമായി സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രവും കെ.എസ്.ഐ.ഡി.സി പദ്ധതിക്കായി ഇഎംസിസിക്ക് അനുവദിച്ച നാലേക്കര്‍ ഭൂമിയുടെ രേഖകളുമാണ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പുറത്തുവിട്ടത്. അ​മേ​രി​ക്ക​ന്‍ ക​മ്ബ​നി​യു​മാ​യി മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ച​ര്‍ച്ച ന​ട​ത്തി​യ​തി​നും മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന് പ​ദ്ധ​തി അ​റി​യാ​മാ​യി​രു​ന്നെ​ന്ന​തി​നും തെ​ളി​വു​ക​ളു​ണ്ടെന്ന്​ ചെ​ന്നി​ത്ത​ല പ​റ​ഞ്ഞിരുന്നു. ന്യൂ​യോ​ര്‍​ക്ക്​ ച​ര്‍​ച്ച​യി​ല്‍ മ​ന്ത്രി ക്ഷ​ണി​ച്ച​ത​നു​സ​രി​ച്ചു​ള്ള പ​ദ്ധ​തി​യാ​ണെ​ന്നും മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​ക​ണ​മെ​ന്നു​മാ​ണ്​ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്​ ക​മ്ബ​നി ന​ല്‍​കി​യ ക​ത്തി​ല്‍ ആ​വ​ശ്യ​െ​പ്പ​ട്ട​ത്.

ഇൗ ​ച​ര്‍​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ കൊ​ച്ചി​യി​ലെ അ​സെന്‍റി​ല്‍ സ​ര്‍​ക്കാ​റും ഇ.​എം.​സി.​സി​യും 5000 കോ​ടി​യു​ടെ ധാ​ര​ണ​പ​ത്രം ഒ​പ്പി​ടു​ക​യും പ​ദ്ധ​തി​ക്കാ​യി കെ.​എ​സ്.​െ​എ.​ഡി.​സി ഒ​ക്​​േ​ടാ​ബ​റി​ല്‍ പ​ള്ളി​പ്പു​റ​ത്ത്​ നാ​േ​ല​ക്ക​ര്‍ സ്ഥ​ലം അ​നു​വ​ദി​ക്കു​ക​യും ചെ​യ്​​ത​ത്. ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടി​ന്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ കീ​ഴി​ലെ കേ​ര​ള ഷി​പ്പി​ങ്​​ ആ​ന്‍​ഡ്​​ ഇ​ന്‍​ലാ​ന്‍​ഡ്​ നാ​വി​ഗേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​നു​മാ​യി ഇ.​എം.​സി.​സി 400 ട്രോ​ള​റു​ക​ള്‍​ക്കും മ​റ്റു​മു​ള്ള ക​രാ​റും ഒ​പ്പി​ട്ടെന്ന് ​െച​ന്നി​ത്ത​ല വെളിപ്പെടുത്തിയിരുന്നു.

വ്യവസായസംരംഭകരെ ആകര്‍ഷിക്കാന്‍ കൊച്ചിയില്‍ നടത്തിയ അസന്റ് 2020-യിലാണ് യു.എസ്. ആസ്ഥാനമായ ഇ.എം.സി.സി.യുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതിനല്‍കിയത്. ഒരാഴ്ചയിലധികം ആഴക്കടലില്‍ തങ്ങി മീന്‍പിടിക്കാന്‍ കഴിയുന്ന ചെറു കപ്പലുകള്‍ (ട്രോളറുകള്‍) നിര്‍മിക്കാനും പിടിക്കുന്ന മത്സ്യം സംസ്‌കരിച്ച് കയറ്റിയയക്കാനുമായിരുന്നു സ്വകാര്യകമ്പനിയുടെ പദ്ധതി.

സംസ്ഥാന സര്‍ക്കാരിന്റെ മത്സ്യനയം പ്രകാരം ആഴക്കടല്‍ ട്രോളറുകള്‍ അനുവദനീയമല്ല. ഇത്തരമൊരു സാഹചര്യത്തില്‍ ട്രോളറുകള്‍ നിര്‍മിക്കാനുള്ള സംരംഭത്തില്‍ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ എങ്ങനെ പങ്കുചേര്‍ന്നുവെന്നതില്‍ വ്യക്തതയില്ല.ട്രോളര്‍ നിര്‍മാണത്തിനുള്ള കരാര്‍ മാത്രമാണ് ഏറ്റെടുത്തിട്ടുള്ളതെന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com