കേരളത്തിലും കർഫ്യൂ സാധ്യത; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

കേരളത്തിലും കർഫ്യൂ സാധ്യത; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും. രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍, ഡിഎംഒമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളും നിയന്ത്രണങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. രാജ്യത്തുടനീളം കോവിഡ് അതിതീവ്രവ്യാപനത്തിലേക്ക് കടന്നതോടെ പല സംസ്ഥാനങ്ങളും കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടുണ്ട്. കര്‍ഫ്യൂ അടക്കം പലയിടത്തും പ്രഖ്യാപിച്ചു.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തും ഏത് രീതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനിക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com