രാജസ്ഥാന്‍: ഗലോട്ടിന്റെ പത്ര സമ്മേളനം ഇന്ന് രാവിലെ
Top News

രാജസ്ഥാന്‍: ഗലോട്ടിന്റെ പത്ര സമ്മേളനം ഇന്ന് രാവിലെ

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് എഎന്‍ ഐ

By News Desk

Published on :

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് എഎന്‍ ഐ ഇന്ന് (ജൂലായ് 17) രാവിലെ റിപ്പോര്‍ട് ചെയ്തു. സച്ചിന്‍ പൈലറ്റ് -അശോക് ഗലോട്ട് അധികാര തര്‍ക്കം മൂര്‍ച്ഛിച്ചിരിക്കവെയാണ് മുഖ്യമന്ത്രി ഗലോട്ട് ഇന്ന് മാധ്യമങ്ങളെ കാണുന്നത്. കൂടെ നില്‍ക്കുന്ന എംഎല്‍എമാരെ പാര്‍പ്പിച്ചിട്ടുള്ള ജയപൂരിലെ ഫെയര്‍ മോന്റ് ഹോട്ടലില്‍ ഇന്ന് രാവിലെ ഒമ്പിതനാണ് പത്രസമ്മേളനം.

ജൂലായ് 14ന് ഈ ഹോട്ടലില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗം കൂടിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഗേലോട്ടിനെ പിന്തുണക്കുന്ന എംഎഎല്‍മാര്‍ ഈ ഹോട്ടലില്‍ 'തടവി'ലാണ്. ഇതിനിടെ സച്ചിനും കൂടെയുള്ള 18 എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ അയോഗ്യത നോട്ടിസ് നല്‍കി. ഇതുമായി ബന്ധപ്പെട്ട ഹിയറിങ് സ്പീക്കര്‍ സിപി ജോഷിയുടെ ചേമ്പറില്‍ ഇന്ന് വൈകിട്ട് നടക്കും.

Anweshanam
www.anweshanam.com