മുഖ്യമന്ത്രിക്ക് സുരക്ഷാ വീഴ്ച്ച; അഞ്ച് പോലീസുകാർക്ക് സസ്‌പെൻഷൻ

ക്ലിഫ് ഹൗസിലേക്ക് പൊലീസിനെ വെട്ടിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തിയതാണ് അച്ചടക്ക നടപടിക്ക് കാരണം
മുഖ്യമന്ത്രിക്ക് സുരക്ഷാ വീഴ്ച്ച; അഞ്ച് പോലീസുകാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ചയില്‍ അഞ്ച് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. മ്യൂസിയം സിഐയെയും, എസ്‌ഐയെയും സ്ഥലം മാറ്റി. ക്ലിഫ് ഹൗസിലേക്ക് പൊലീസിനെ വെട്ടിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തിയതാണ് അച്ചടക്ക നടപടിക്ക് കാരണം. ക്ലിഫ് ഹൗസിന്റ ഗേറ്റ് വരെ പ്രവര്‍ത്തകരെത്തിയിരുന്നു.

ഒരു സംഘം പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ ധര്‍ണ്ണനടത്തുമ്പോഴാണ് പൊലീസിനെ കബളിപ്പിച്ച്‌ മറ്റൊരു സംഘം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്‌ നടത്തിയത്. ഏഴ് പേര്‍ മുഖ്യമന്ത്രിയുടെ വീടിന് മുന്നിലെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. ഇവരെ പൊലീസ് ബലം പ്രയോഗിച്ച്‌ അറസ്റ്റ് ചെയ്ത് നീക്കി.

also read: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ സുരക്ഷാ വീഴ്ച്ച

മുഖ്യമന്ത്രിയുടെ വീടിനടുത്ത് പ്രതിഷേധക്കാര്‍ എത്തിയത് വന്‍ സുരക്ഷാ വീഴ്ചയാണ്. സുരക്ഷാ വീഴ്ചയെക്കുറിച്ച്‌ സിറ്റി പൊലീസ് കമ്മീഷണറെ വിളിച്ച്‌ വരുത്തി മുഖ്യമന്ത്രി ഇന്നലെ വിശദീകരണം തേടിയിരുന്നു. രാത്രി ഏഴ് മണിയോടെയാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ലിഫ്ഹൗസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത്.

Related Stories

Anweshanam
www.anweshanam.com