
ജമ്മുകാശ്മിര്‍ : ഷോപ്പിയാന്‍ മേഖലയില്‍ സുരക്ഷാ സേനയും തീവ്ര വാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തിവ്രവാദികള്‍ കൊല്ലപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. അമിശ് പുരയിലാണ് ഏറ്റുമുട്ടലെന്ന് ഡിഫന്‍സ് പബ്ലിക്ക് റിഷേന്സ് ഓഫീസര്‍ പറഞ്ഞു. തീവ്രവാദികളെ തുരുത്തുന്നതിനുള്ള സുരക്ഷ സേനയുടെ ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ന് (ജൂലായ് 18 ) പുലര്‍ച്ചെയാണ് തീവ്ര വാദികളുമായി ഏറ്റുട്ടല്‍ ആരംഭിച്ചത്.
ഇതിനിടെ മറ്റൊരു സംഭവത്തില്‍ മൂന്നു സിവിലയന്മാര് കൊല്ലപ്പെട്ടു. പൂഞ്ച് മേഖലയിലെ ഗുല്പുരില് പാക്ക് സേനയുടെ വെടിനിറുത്തല്‍ കരാര്‍ ലംഘനമാണ് ഈ മൂന്നു സി വിലകന്മാരുടെ മരണത്തിന് കാരണമായതെന്നും റിപ്പോര്‍ട്ട് പറയുന്നു.