ഹരിയാനയില്‍ സംഘര്‍ഷം; കര്‍ഷകര്‍ക്ക് നേരെ ലാത്തിവീശി പൊലീസ്

കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ച് മഹാപഞ്ചായത്ത് നടത്താനിരുന്ന വേദിയിലാണ് സംഘര്‍ഷമുണ്ടായത്.
ഹരിയാനയില്‍ സംഘര്‍ഷം; കര്‍ഷകര്‍ക്ക് നേരെ ലാത്തിവീശി പൊലീസ്

ന്യൂ ഡല്‍ഹി: ഹരിയാനയിലെ കര്‍ണാലിലും പഞ്ചാബിലെ ജലന്തറിലും സംഘര്‍ഷം. പൊലീസ് കര്‍ഷകര്‍ക്ക് നേരെ ലാത്തിവീശി. കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ച് മഹാപഞ്ചായത്ത് നടത്താനിരുന്ന വേദിയിലാണ് സംഘര്‍ഷമുണ്ടായത്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടാറിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

എന്നാല്‍ ഇവിടേക്ക് ഒരു സംഘം കര്‍ഷകര്‍ ജാഥയായി എത്തുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇതേ തുടര്‍ന്ന്, മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന മഹാപഞ്ചായത്ത് പരിപാടി റദ്ദാക്കി. കര്‍ഷക നിയമത്തെ അനുകൂലിക്കുന്നതിനായി ബി.ജെ.പി വിവിധ ഇടങ്ങളില്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ചിരുന്നു.

അതേസമയം, അതേസമയം കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കര്‍ഷക സംഘടനകളുടെ നിര്‍ണായക യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് രണ്ടു മണിക്ക് സിംഗുവിലാണ് യോഗം ചേരുക. സമരത്തിലുള്ള എല്ലാ സംഘടനകളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സമരസമിതി അറിയിച്ചു. മുന്നോട്ട് സര്‍ക്കാരുമായി സഹകരണത്തിന്റെ കാര്യത്തിലും തീരുമാനമുണ്ടാകും മകര സംക്രാന്തി ദിനത്തില്‍ കാര്‍ഷിക ബില്ലുകള്‍ കത്തിച്ച് ഉത്സവം ആഘോഷിക്കാനും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.

നൂറുകണക്കിന് കര്‍ഷകരാണ് വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തികളില്‍ 30 ദിവസത്തിലേറെയായി സമരം തുടരുന്നത്. നവംബര്‍ 26നാണ് സമരം ആരംഭിച്ചത്. ഏഴ് തവണ കേന്ദ്രവുമായി ചര്‍ച്ച നടത്തിയിട്ടും പരാജയമായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷക സംഘടനകള്‍.

No stories found.
Anweshanam അന്വേഷണം
www.anweshanam.com