സി കെ ജാനു ബത്തേരിയിൽ മത്സരിക്കും

സി കെ ജാനു ബത്തേരിയിൽ മത്സരിക്കും

ബത്തേരി നിയമസഭയിൽ സി കെ ജാനു എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കും. ജനാധിപത്യ രാഷ്ട്രീയ സഭ സെക്രട്ടറി പ്രദീപ് കുന്നംകരയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ബത്തേരിയിൽ നിന്ന് മത്സരിച്ച സി കെ ജാനു 27,920 വോട്ട് നേടിയിരുന്നു.

പിന്നീട് ബിജെപിയുമായി പിണങ്ങിയ ജാനു മുന്നണി ഉപേക്ഷിച്ചായിരുന്നു.2018 ൽ ഇടത് മുന്നണിയോടെപ്പം ചേർന്നു. എന്നാൽ പിന്നീട് എൽ ഡിഎഫ് തന്നെ വഞ്ചിച്ചെന്ന് ജാനു ആരോപിച്ചു.കെ സുരേന്ദ്രൻ നയിച്ച വിജയ യാത്രയിൽ വെച്ചാണ്‌ ജാനു വീണ്ടും ബിജെപിയിൽ തിരികെയെത്തിയത്. ഇടത് വലത് മുന്നണികൾ തന്നെ അവഗണിച്ചെന്നും ജാനു പറഞ്ഞിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com