സിവില്‍ സപ്ലൈസ് ഓണച്ചന്തകള്‍ ഇന്നുമുതല്‍
Top News

സിവില്‍ സപ്ലൈസ് ഓണച്ചന്തകള്‍ ഇന്നുമുതല്‍

സംസ്ഥാനത്ത് സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് രാവിലെ പത്തു മുതല്‍ വൈകീട്ട് ആറുവരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് അടക്കം മുപ്പതു ശതമാനം വരെ വിലക്കുറവുണ്ടാകും. താലൂക്ക് തല ഓണച്ചന്തകള്‍ 26 മുതല്‍ പ്രവര്‍ത്തിക്കും.

ഓണവിപണിയില്‍ ഗുണനിലവാര പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ സംഘങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും തട്ടുകടകള്‍ അടക്കമുള്ളവയുടെ ശുചിത്വവും പരിശോധിക്കും. മായം കലര്‍ന്ന പാല്‍ സംസ്ഥാനത്ത് എത്തുന്നത് തടയാന്‍ ക്ഷീര വികസന വകുപ്പ് വാളയാര്‍, കമ്പംമെട്, പാറശാല എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

Anweshanam
www.anweshanam.com