അരുണാചലിന് സമീപം മൂന്ന് ഗ്രാമങ്ങള്‍ പണിത് താമസക്കാരെയും എത്തിച്ച് ചൈന

ഇന്ത്യ-ചൈന അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന മേഖലയില്‍ കൂടുതല്‍ മേധാവിത്വം നേടുന്നതിനായാണ് ചൈന പുതിയ ഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നത് എന്നാണ് നിരീക്ഷകര്‍ പറയുന്നത്
 അരുണാചലിന് സമീപം മൂന്ന് ഗ്രാമങ്ങള്‍ പണിത് താമസക്കാരെയും എത്തിച്ച് ചൈന

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയോട് ചേർന്ന് പടിഞ്ഞാറൻ അരുണാചൽ പ്രദേശിന് സമീപം ചൈന മൂന്നോളം ഗ്രാമങ്ങൾ നിർമിച്ചതായി റിപ്പോർട്ട്. ഇവിടങ്ങളിലേക്ക് താമസക്കാരെ എത്തിച്ചതായും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യന്‍, ചൈന, ഭൂട്ടാന്‍ അതിര്‍ത്തികള്‍ ചേരുന്ന ഇടത്തിനു സമീപം ബും ലാ പാസിന് അടുത്തായാണ് ഗ്രാമങ്ങള്‍ എന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് പറയുന്നത്.

ഇന്ത്യ-ചൈന അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന മേഖലയില്‍ കൂടുതല്‍ മേധാവിത്വം നേടുന്നതിനായാണ് ചൈന പുതിയ ഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നത് എന്നാണ് നിരീക്ഷകര്‍ പറയുന്നത്. ആദ്യ ഗ്രാമത്തില്‍ 20 കെട്ടിടങ്ങളും, രണ്ടാമത്തെ ഗ്രാമത്തില്‍ അന്‍പതോളം കെട്ടിടങ്ങളും, മൂന്നാമത്തെ ഗ്രാമത്തില്‍ 10 കെട്ടിടങ്ങളുമാണുള്ളതെന്നാണ് ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

2020 ഫെബ്രുവരി-നവംബർ മാസത്തിനുള്ളിലാണ് മൂന്ന് ഗ്രാമങ്ങളും ചൈന നിർമിച്ചതെന്നാണ് സൂചന. ഇതോടെ കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷ വേളയിലും ചൈന ഈ ഗ്രാമങ്ങളുടെ നിർമാണം മുന്നോട്ട് കൊണ്ടുപോയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.

ആദ്യ ഗ്രാമത്തിൽ 20ലധികം കെട്ടിട്ടങ്ങളുണ്ട്. രണ്ടാമത്തെതിൽ 50ഓളം കെട്ടിടങ്ങളും മൂന്നാമത്തെ ഗ്രാമത്തിൽ പത്ത് കെട്ടിടങ്ങളും ചൈന പണിതിട്ടുണ്ടെന്നാണ് ഈ മേഖലയുടെ ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ഈ പ്രദേശങ്ങളിൽ ടാർ ചെയ്ത റോഡുകളുടെ നിർമിച്ചിട്ടുണ്ട്.

നയതന്ത്ര വിദഗ്ധരുടെ അഭിപ്രായ പ്രകാരം പലപ്പോഴും അതിര്‍ത്തി തര്‍ക്കങ്ങളില്‍ ചൈന ഇത്തരം നീക്കങ്ങള്‍ പതിവായി നടത്താറുണ്ട്. ദക്ഷിണ ചൈന കടലിലെ പല ദ്വീപുകളിലും ചൈന അവകാശവാദം ഉന്നയിക്കുന്നത്. അവിടുത്തെ മത്സ്യ തൊഴിലാളികള്‍ക്കും മറ്റും ഇത്തരത്തിലുള്ള വാസസ്ഥലങ്ങള്‍ ഒരുക്കി അവരെ ഉപയോഗിച്ചാണ്. ഇതേ തന്ത്രമാണ് ഇന്ത്യന്‍ പട്രോള്‍ നടക്കുന്ന ഹിമാലയന്‍ മേഖലകളിലേക്ക് കടന്നുകയറാന്‍ ചൈന പ്രയോഗിക്കുന്നത്, ഇപ്പോള്‍ ഈ മൂന്ന് ഗ്രാമങ്ങള്‍ ചൈന സൃഷ്ടിച്ചുവെന്നത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമായിരിക്കാം -ചൈന നിരീക്ഷകമായ ഡോ.ബ്രഹ്മ ചെല്ല്യാനി പറയുന്നു.

ഭൂട്ടാന്റെ പ്രദേശം കയ്യേറി ചൈന പുതിയ ഗ്രാമം നിർമിച്ച ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള ഗ്രാമ നിർമിതിയുടെ ചിത്രങ്ങളും പുറത്തുവന്നത്. 2017ൽ ഇന്ത്യ-ചൈന സംഘർഷമുണ്ടായ ദോക്ലായ്ക്ക് ഒമ്പത് കിലോമീറ്റർ മാത്രം അകലെയായിരുന്നു ഭൂട്ടൻ പ്രദേശം കയ്യേറിയുള്ള ചൈനയുടെ ഗ്രാമം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com