ചൈനീസ് പുനരുപയോഗ ബഹിരാകാശ പേടകത്തിന് രഹസ്യ വിക്ഷേപണം

സെപ്തംബർ നാലിനായിരുന്നു അതീവ രഹസ്യമായ വിക്ഷേപണം നടന്നത്.
ചൈനീസ് പുനരുപയോഗ
ബഹിരാകാശ പേടകത്തിന് രഹസ്യ വിക്ഷേപണം

ബീജിംഗ്: ചൈന പുനരുപയോഗ ശേഷിയുള്ള പരീക്ഷണ ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിച്ചു. സെപ്തംബർ നാലിനായിരുന്നു അതീവ രഹസ്യമായ വിക്ഷേപണം. വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ലോംഗ് മാർച്ച് -2 എഫ് കാരിയർ റോക്കറ്റിലാണ് ബഹിരാകാശ പേടകം വിക്ഷേപിച്ചതെന്ന് സർക്കാർ വാർത്താ ഏജൻസി സിൻ‌ഹുവയെ ഉദ്ധരിച്ച് റഷ്യൻ ടിവി (ആർടിവി) റിപ്പോർട്ട് ചെയ്യുന്നു.

നിഗൂഢാത്മകമായ ഹാർഡ്‌വെയർ പറക്കൽവേളയിൽ പുനരുപയോഗിക്കാവുന്ന സാങ്കേതികവിദ്യകൾ പരീക്ഷിക്കും. ഭ്രമണപഥത്തിലേറി നിശ്ചിത കാലയളവിനുശേഷം ബഹിരാകാശ പേടകം ചൈനയിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിടത്ത് തിരിച്ചിറങ്ങും. പരിക്രമണകാലമെത്രയെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. പദ്ധതിക്ക് സമാധാനപരമായ ലക്ഷ്യങ്ങളെന്ന് ഔദ്യോഗിക ദേശീയ മാധ്യമ ഏജൻസി വ്യക്തമാക്കി.

ബഹിരാകാശ ദൗത്യത്തിൻ്റെ രഹസ്യാത്മകത സൂക്ഷിക്കാൻ ചൈനീസ് അധികാരികൾ അതീവ ശ്രദ്ധ ചെലുത്തിയതായി ഹോങ്കോംഗ് ആസ്ഥാനമായ സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പരീക്ഷണവുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പിൻ്റെ പകർപ്പ് ചൈനീസ് സോഷ്യൽ മീഡിയയിൽ പൊടുന്നനെ പ്രത്യക്ഷപ്പെടുകയായിരുന്നു. പരീക്ഷണ വിക്ഷേപണം ചിത്രീകരിക്കുന്നതും ഓൺലൈനിൽ ചർച്ച ചെയ്യുന്നതും നിരോധിച്ചിരിക്കുന്നുവെന്നതായിരുന്നു അറിയിപ്പ്. ജീവനക്കാരും അതിഥികളുമിത് കർശനമായി പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു.

എല്ലാ യൂണിറ്റുകളും രഹസ്യങ്ങളുടെ ചോർച്ചയില്ലെന്ന് കർശനമായി ഉറപ്പുവരുത്തണം. ഇതിനായി ദൗത്യങ്ങളിലേർ പ്പെട്ടിരിക്കുന്ന പേഴ്‌സണൽ സെക്യൂരിറ്റി ജീവനക്കാരെയും പേഴ്‌സണൽ മാനേജുമെന്റിനെയും ബോധവൽക്കരിക്കണമെന്ന് അറിയിപ്പ് അടിവരയിടുന്നു. അറിയിപ്പിൻ്റെ ആധികാരികത സൗത്ത് ചൈന മോണിംഗ് പോസ്റ്റിനോട് സൈനിക ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

ബഹിരാകാശ ദൗത്യം പൂർണമായും നവീനമാണ്. സാങ്കേതിക വിദ്യകളെല്ലാം ആദ്യമായാണ് ഉപയുക്തമാക്കപ്പെടുന്നത്. ബഹിരാകാശ പേടകം തീർത്തും അത്യന്താധുനികം. വിക്ഷേപണ രീതി വ്യത്യസ്തം. അതുകൊണ്ടാണ് പരീക്ഷണ വേളയിൽ സൂക്ഷ്മതയാർന്ന സുരക്ഷ ഉറപ്പാക്കേണ്ടിവന്നത് - സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.

ചൈനീസ് ബഹിരാകാശ പേടകത്തിന്‍റെ പേരുള്‍പ്പെടെ മറ്റ് വിവരങ്ങളൊന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. യുഎസ് എക്സ് -37 ബി കാണുകയെന്ന ഉപദേശം മാത്രമാണ് മാധ്യമപ്രവർത്തകർക്ക് നൽകിയത്.

പുനരുപയോഗിക്കാവുന്ന ബഹിരാകാശ സാങ്കേതിക വിദ്യകളുടെ പരീക്ഷണത്തിനായ് യുഎസ് സൈന്യം ബോയിംഗിന്റെ എക്സ് -3 അതെല്ലങ്കിൽ ഓർബിറ്റൽ ടെസ്റ്റ് വെഹിക്കളാണ് (ഒടിവി) ഉപയോഗിക്കുന്നത്. ആളില്ലാ പേടകം റോക്കറ്റ് ഘടിപ്പിച്ച് ഭ്രമണപഥത്തിലേക്ക് ഉയർത്തി പിന്നീട് ഭൂമിയിൽ ബഹിരാകാശ വിമാനമെന്നോണം തിരിച്ചിറങ്ങും. എക്സ് -37 ബി 2010 മുതൽ ആറ് ദൗത്യങ്ങൾ നടത്തി. ഇതിൽ മെയ് മാസത്തിലായിരുന്നു ഏറ്റവുമൊടുവിലത്തേത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com