ജോ ബൈഡൻ: ലാറ്റിനമേരിക്കൻ ബ്രസീലിൻ്റെ ശബ്ദമല്ല ലാറ്റിനമേരിക്കൻ ചിലിയുടേത്

ട്രംപിന് വീണ്ടും വൈറ്റ്ഹൗസിലെത്തുവാനാകാത്തതിൽ വ്യസനിക്കുന്നവരുടെ പട്ടികയിലാണ് ബ്രസീലിയൻ ഭരണകൂടം
ജോ ബൈഡൻ: ലാറ്റിനമേരിക്കൻ ബ്രസീലിൻ്റെ ശബ്ദമല്ല ലാറ്റിനമേരിക്കൻ ചിലിയുടേത്

അമേരിക്കൻ ഭരണകൂട നേതൃത്വം ജോ ബൈഡനിലേക്ക് മാറുന്നത് മഹാരമാരി പ്രതിരോധ മരുന്നു വിപണിയിലെ വ്യാപാര യുദ്ധത്തെ ഒഴിവാക്കുന്നതിന് സഹായകരമാകുമെന്ന് ചിലിയൻ ആരോഗ്യ മന്ത്രി.

ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിലെ ഭരണകൂടം അമേരിക്കൻ പ്രസിഡൻസിയിലുള്ള മാറ്റം മഹാമാരി പ്രതിരോധ ദിശയിൽ ഏറെ ഗുണകരമാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ചിലി ആരോഗ്യ വകുപ്പുമന്ത്രി എൻറിക്ക് പാരീസ് - റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ലാറ്റനിമേരിക്കൻ ശക്തിയായ ബ്രസിലിൻ്റേതിൽ നിന്നു വ്യത്യസ്തമായ ശബ്ദമാണ് ജോ ബൈഡൻ ഭരണകൂടത്തിൻ്റെ കാര്യത്തിൽ മറ്റൊരു ലാറ്റിനമേരിക്കൻ രാഷ്ട്രമായ ചിലിയിൽ നിന്നും ഉയരുന്നതെന്നത് ശ്രദ്ധേയം. ട്രംപിന് വീണ്ടും വൈറ്റ്ഹൗസിലെത്തുവാനാകാത്തതിൽ വ്യസനിക്കുന്നവരുടെ പട്ടികയിലാണ് ബ്രസീലിയൻ ഭരണകൂടം. പക്ഷേ ചിലി സന്തോഷിക്കുന്നവരുടെ പട്ടികയിലാണെന്നാന്ന് ചിലിയൻ ആരോഗ്യ മന്ത്രിയുടെ പ്രസ്താവന തെളിയിക്കുന്നത്.

also read ബ്രസീലിയന്‍ പ്രസിഡന്റ് ബൈഡനോട് കൊമ്പുകോര്‍ത്തേക്കും

മഹാമാരി വ്യാപന തുടക്കത്തിൽ വെൻ്റിലേറ്റർ, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ, മാസ്ക്ക് തുടങ്ങിയവയ്ക്കായുള്ള തീർത്തും ആശാസ്യമല്ലാത്ത മത്സരം ലോകം കണ്ടതാണ്. മഹാമാരി പ്രതിരോധ മരുന്നുകൾ / വാക്സിനുകൾ വിപണിയിലെത്തുന്ന ഈ വേളയിൽ ഇപ്പറഞ്ഞ മത്സരം അതിരൂക്ഷമാകും. ഇത്തരമൊരു സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡൻസി ജോ ബൈഡനിലേക്ക് മാറുന്നത് ലോകത്തിന് നല്ലതാണെന്ന് ചിലിയൻ ആരോഗ്യ വകുപ്പു മന്ത്രി പാരിസ് പറയുന്നു.

also read ജോ ബൈഡനേയും കമലാ ഹാരിസിനേയും അഭിനന്ദിച്ച് പ്രധാനമന്ത്രി

കൊറോണ വൈറസ് മഹാമാരി പ്രതിരോധത്തിനുള്ള വാക്സിൻ ഗവേഷണ - വികസന - ഉല്പാദന മത്സരത്തിലാണ് ഫാർമ കമ്പനികൾ. വാക്സിൻ്റെ അതിവിപുലമായ വിപണിയാണ് തുറക്കപ്പെടുന്നത്. ഈ വിപണിയിലെ ആധിപത്യത്തിനായുള്ള കടുത്ത മത്സരത്തിലാണ് ഫാർമ കമ്പനികൾ. ഈ വിപണി മത്സരത്തിൽ വരാനിരിക്കുന്ന ജോ ബൈഡൻ അമേരിക്കൻ ഭരണ കൂടത്തിന് ചിലിയൻ ആരോഗ്യ മന്ത്രി കരുതുന്നത് പോലെയുള്ള ഇടപ്പെടൽ നടത്താനാകുമോയെന്നത് കണ്ടറിയേണ്ടിരിക്കുന്നു

Related Stories

Anweshanam
www.anweshanam.com