12 വയസിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം;ലോകാരോഗ്യസംഘടന

12 വയസിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം;ലോകാരോഗ്യസംഘടന

ജനീവ: 12 വയസിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കുട്ടികള്‍ വഴിയും രോഗം പടരാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

ഒരു മീറ്റര്‍ സാമൂഹിക അകലവും പാലിക്കണം. കോവിഡ് പകരാന്‍ മുതിര്‍ന്നവരിലുള്ള അതേ സാധ്യതയാണ് ഈ പ്രായക്കാരിലുള്ളതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആറ് വയസ്സിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സാഹചര്യങ്ങള്‍ക്കനുസരിച്ച് മാസ്‌ക് ധരിച്ചാല്‍ മതിയാകും. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല. കുട്ടികളുടെ സുരക്ഷയ്ക്കും താത്പര്യത്തിനുമാകണം പരിഗണന നല്‍കേണ്ടതെന്നും ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗവ്യാപനമുള്ള സ്ഥലങ്ങള്‍, മാസ്‌ക് ഉപയോഗിക്കാനുള്ള കുട്ടികളുടെ പരിചയം, മുതിര്‍ന്നവരുടെ നിയന്ത്രണവും മേല്‍നോട്ടവും എന്നിവയും പരിഗണിക്കണം.

പരീക്ഷണഘട്ടം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കോവിഡ് വാക്‌സിന്‍ പ്രയോഗിക്കാനുള്ള റഷ്യയുടെ നീക്കം ഉപേക്ഷിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെട്ടു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com