യുഡിഎഫിന്‍റെ ജീവനാഡി അറ്റു; ജോ​സ് കെ ​മാ​ണിയുടെ ഇടത് മുന്നണി പ്രവേശനത്തില്‍ മുഖ്യമന്ത്രി
പാലായില്‍ ഉടക്കി മാണി സി കാപ്പന്‍ യുഡിഎഫിലെത്തുമെന്നത് വെറും സ്വപ്നങ്ങലാണെന്നും മുഖ്യമന്ത്രി പറഞ്ഞു
യുഡിഎഫിന്‍റെ ജീവനാഡി അറ്റു; ജോ​സ് കെ ​മാ​ണിയുടെ ഇടത് മുന്നണി പ്രവേശനത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലെത്തിയതോടെ യുഡിഎഫ് എന്ന മുന്നണിയുടെ ജീവനാഡി അറ്റ് പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിനെ വലിയ തകര്‍ച്ചയാണ് കാത്തിരിക്കുന്നത്. അത് മറച്ച് വച്ച് ഞങ്ങള്‍ക്ക് ഒന്നും പറ്റിയില്ല, കേമന്മാരാണെന്നാണ് അവര്‍ പറയുന്നതെന്ന് പിണറായി പരിഹസിച്ചു.

​മാ​ണി വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ നി​ല​പാ​ട് എ​ടു​ത്തു​. മ​ത​നി​ര​പേ​ക്ഷ​ത സം​ര​ക്ഷി​ക്കു​ന്ന എ​ല്‍​ഡി​എ​ഫി​നൊ​പ്പം സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​വു​ക​യാ​ണ് ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം ചെ​യ്ത​ത്. ഇ​ത് യു​ഡി​എ​ഫി​ന് ഏ​ല്‍​പി​ക്കു​ന്ന ക്ഷ​തം ചെ​റു​ത​ല്ല. ഇ​ത് എ​ല്‍​ഡി​എ​ഫി​ന് ക​രു​ത്ത് പ​ക​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കെ എം മാ​ണി​യോ​ട് ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​നീ​തി കാ​ണി​ച്ച​ത് യു​ഡി​എ​ഫാ​ണെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. സീ​റ്റ് വി​ഭ​ജ​നം ഇ​പ്പോ​ള്‍ ച​ര്‍​ച്ചാ വി​ഷ​യ​മ​ല്ല. ഇ​പ്പോ​ള്‍ ഉ​പാ​ധി​ക​ളി​ല്ലാ​തെ സ​ഹ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.

പാലായില്‍ ഉടക്കി മാണി സി കാപ്പന്‍ യുഡിഎഫിലെത്തുമെന്നത് വെറും സ്വപ്നങ്ങളാണ്. അതിനെന്ത് മറുപടി പറയാനാണ്. വിഷയത്തില്‍ മാണി സി കാപ്പന്‍ തന്നെ എല്‍ഡിഎഫിനൊപ്പമെന്ന് വ്യക്തമാക്കിയതാണ്. കാപ്പനുമായി ചര്‍ച്ച നടത്തിയെന്ന യുഡിഎഫ് കണ്‍വീനര്‍ ഹസ്സന്‍റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് തന്നെ രംഗത്ത് വന്നു. സീറ്റ് വിഭജനകാര്യമൊന്നും ഇപ്പോള്‍ ചെയ്യേണ്ട കാര്യമില്ല, അത് നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന ഘട്ടത്തിലാവാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com